കണ്ണൂര്‍ ആലക്കോട് സ്വദേശി ബിജു അഗസ്റിന്‍ യുകെയില്‍ നിര്യാതനായി
Wednesday, October 8, 2014 2:31 AM IST
മാഞ്ചസ്റര്‍: ആലക്കോട് സ്വദേശി ബിജു അഗസ്റിന്‍ (41) ചൊവ്വാഴ്ച രാത്രി നിര്യാതനായി. ഒരു വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്നു. സ്റ്റെം സെല്‍ ട്രാന്‍സ്പ്ളാന്റിനുശേഷം ആശുപത്രി വിടാനൊരുങ്ങുമ്പോള്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബിജു അഗസ്റിന്റെ ഭാര്യയും കുട്ടികളും മാഞ്ചസ്ററിലെ ഫോലാം ഫീല്‍ഡിലെ വസതിയിലുണ്ട്.

പതിന്നാല് വര്‍ഷംമുമ്പ് യുകെയിലെത്തിയ ബിജു മാഞ്ചസ്ററിലെ ഒരു സ്ഥാപനത്തില്‍ ഐടി ജീവനക്കാരനായിരുന്നു. ഭാര്യ വില്‍സി വിതിംഗ്ടണിലെ സൌത്ത് മാഞ്ചസ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റാഫ് നഴ്സാണ്. മക്കള്‍: നേഹ, നെവിന്‍.

കഴിഞ്ഞവര്‍ഷം ഒരു ഫുട്ബോള്‍ മത്സരത്തിനിടെ പരുക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ബ്ളഡ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ വെളിവായത്. ഉടനെ കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കിയിരുന്നുവെങ്കിലും ഇടയ്ക്കിടെ ആരോഗ്യം മോശമായിവരികയായിരുന്നു. തുടര്‍ന്നാണ് സ്റ്റെം സെല്‍ ട്രാന്‍സ്പ്ളാന്റേഷന്‍ നടത്തിയത്. അതിനുശേഷം വിട്ടുമാറാത്ത പനി എല്ലാവര്‍ക്കും അപായസൂചന നല്‍കിയിരുന്നു.

സംസ്കാരസമയവും സ്ഥലവും നിശ്ചയിച്ചിട്ടില്ല.