എസ്.ബി അലുംമ്നി ഒക്ടോബര്‍ 17-ന് മാര്‍ ജോയി ആലപ്പാട്ടിന് സ്വീകരണം നല്‍കുന്നു
Wednesday, October 8, 2014 1:31 AM IST
ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ ഭാരതത്തിനു വെളിയില്‍ സ്ഥാപിതമായ പ്രഥമ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പ്രഥമ സഹായ മെത്രാനായി സെപ്റ്റംബര്‍ 27-ന് അഭിഷിക്തനായ മാര്‍ ജോയി ആലപ്പാട്ടിന് ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17-ന് വൈകിട്ട് 6.30-ന് സ്നേഹോഷ്മളമായ സ്വീകരണം ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് നല്‍കും. പ്രസ്തുത സമ്മേളനത്തില്‍ സംഘടനാ രക്ഷാധികാരിയും സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലിന്റെ മഹനീയ സാന്നിധ്യവുമുണ്ടായിരിക്കും.

മാര്‍ ജോയി ആലപ്പാട്ട് പിതാവിന്റെ പുതിയ സ്ഥാനലബ്ദയിലുള്ള സന്തോഷവും സ്നേഹാദരവുകളും അദ്ദേഹവുമായി പങ്കുവെയ്ക്കുന്നതിനും, പ്രകടിപ്പിക്കുന്നതിനുമായി ക്രമീകരിച്ചിരിക്കുന്ന സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന് ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബാംഗങ്ങളേയും മറ്റ് അഭ്യുദയകാംക്ഷികളേയും പ്രസിഡന്റ് ചെറിയാന്‍ മാടപ്പാട്ടും മറ്റ് ഭാരവാഹികളും ക്ഷണിക്കുന്നു.

പൊതുസമ്മേളനവും വൈവിദ്യമാര്‍ന്ന കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിക്കും. സ്വീകരരണത്തിനുവേണ്ട ക്രമീകരണങ്ങള്‍ക്ക് ജിജി മാടപ്പാട്ട്, ആന്റണി ഫ്രാന്‍സീസ്, ജോജോ വെങ്ങാന്തറ, ഷിബു അഗസ്റിന്‍, ജയിംസ് ഓലിക്കര, ബിജി കൊല്ലാപുരം, മോനിച്ചന്‍ നടയ്ക്കപ്പാടം, ബോബന്‍ കളത്തില്‍, സണ്ണി വള്ളിക്കളം, ഷീബാ ഫ്രാന്‍സീസ്, റെറ്റി കൊല്ലാപുരം, സജി വര്‍ഗീസ് എന്നിവര്‍ നേതൃത്വം കൊടുക്കും. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം