കുടുംബ സംഗമം നടത്തി
Tuesday, October 7, 2014 8:19 AM IST
കുവൈറ്റ്: എറണാകുളം ജില്ലാ അസോസിയേഷന്‍ അബാസിയ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കണ്‍വീനര്‍ ബാബു ചുള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി വര്‍ഗീസ് പോള്‍, കെ.എം വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. മാക്സി ജോസഫ് സ്വാഗതവും പ്രവീണ്‍ ജോസ് നന്ദിയും പറഞ്ഞു.

അംഗങ്ങള്‍ക്കായുള്ള പായസ മത്സരത്തില്‍ ലിസാ വര്‍ഗീസ്, സിനി മാക്സന്‍, ശോഭ നായര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍