വേള്‍ഡ് മലയാളി കൌണ്‍സില്‍ രണ്ട് പതിറ്റാണ്ട് നിറവിലേക്ക്
Tuesday, October 7, 2014 7:41 AM IST
ഡബ്ളിന്‍: ആഗോള തലത്തില്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ഇരുപതാമത് വര്‍ഷത്തിലേയ്ക്കുള്ള ജൈത്രയാത്ര ആരംഭിച്ചു.

1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ജന്മമെടുത്ത സംഘടന 53 രാജ്യങ്ങളില്‍ പ്രവര്‍ത്തനമികവുമായി മുന്നേറുന്നു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഒയര്‍ ലങ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. നവംബര്‍ ഒന്നിന് കേരളപിറവി ദിനത്തില്‍ ഡബ്ളിനിലും കോര്‍ക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോര്‍ക്കിലും കേരളപിറവി ആഘോഷത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.

ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്ളോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയണ്‍ ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍, പ്രൊവിന്‍സ് പ്രസിഡന്റ് ദീപു ശ്രീധര്‍, ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ട്രഷറര്‍ തോമസ് മാത്യു, യൂത്ത് സെക്രട്ടറി നോബിള്‍ മാത്യു, ആര്‍ട്സ് സെക്രട്ടറി ജിജോ പീടികമല, എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി ഇളംകുളത്ത്, റോയി പേരയില്‍, ജയന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്