പെരുന്നാള്‍ സംഗമം ശ്രദ്ധേയമായി
Tuesday, October 7, 2014 7:40 AM IST
കുവൈറ്റ് : ബലിപെരുന്നാള്‍ ദിനത്തില്‍ സ്നേഹവും സൌഹൃദവും പങ്കുവയ്ക്കുന്നതിനായി യൂത്ത് ഇന്ത്യ സംഘടിപ്പിച്ച 'ഇശല്‍ പെരുന്നാള്‍' ശ്രദ്ധേയമായി.

കുവൈറ്റിലെ പ്രമുഖ ഗായകര്‍ അണിനിരന്ന മാപ്പിളഗാന സന്ധ്യയും ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും കാണികള്‍ക്ക് ഹൃദ്യമായ സംഗീത വിരുന്നൊരുക്കി. അബാസിയ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ റാഫി കല്ലായി, യാസിര്‍ കരിങ്കല്ലത്താണി, മുഹമ്മദ് റാഫി കാലിക്കട്ട്, അന്‍വര്‍ സാരംഗി, നൌഫല്‍ കെ.വി, നവാസ് എസ്.പി, അബ്ദുള്‍ ഗഫൂര്‍ എം കെ, നജീബ് വി.എസ്, കല്യാണി ശ്രീകുമാര്‍, മാസ്റര്‍ കിഷോര്‍, ഹബീബുള്ള മുറ്റിച്ചൂര്‍ എന്നിവര്‍ ഗാനമാലപിച്ചു.

യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീഖ് ബാബു പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി ഷാഫി പി.ടി, പ്രോഗ്രാം കണ്‍വീനര്‍ നൈസാം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ചടങ്ങില്‍ ഗായകര്‍ക്കുള്ള യൂത്ത് ഇന്ത്യയുടെ ഉപഹാരങ്ങള്‍ നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍