ലിവര്‍പൂള്‍: നോര്‍ത്ത് വെസ്റലെ ക്നാനായ സമൂഹം ഒരേ മനസോടെ ലിവര്‍പൂളില്‍ ഒത്തു ചേര്‍ന്നതോടെ അക്ഷരാര്‍ഥത്തില്‍ ഒരു യുകെ കെസിഎ മിനി കണ്‍വന്‍ഷനായി. നോര്‍ത്ത് വെസ്റ് റീജിയണ്‍ രൂപീകരണ സമ്മേളനം നടവിളികളാലും മാര്‍ത്തോമനും കൊണ്ട് ബ്രോഡ്ഗ്രിന് ക്നാനായ തൊമ്മന് നഗര്‍ അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി. നോര്‍ത്ത് വെസ്റ് റീജിയണിലെ മാഞ്ചസ്റര്‍, വിഗണ്‍, ലിവര്‍പൂള്‍, ബ്ളാക്ക് പൂള്, പ്രിസ്റണ്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റ് എന്നീ യൂണിറ്റുകളിലെ 160 ഓളം കുടുംബങ്ങളില്‍ നിന്നായി അറുനൂറില്‍ പരം ആളുകള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. രാവിലെ 10.30 യുകെകെസിഎ സ്പിരിച്വല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി. ജോസ് പടപുരയ്ക്കല്‍ നേതൃത്വം നല്കിയ ക്വയര്‍ ദിവ്യബലിയെ ഭക്തി സാന്ദ്രമാക്കി. ദിവ്യബലിയെ തുടര്‍ന്ന് റീജിയണിലെ ആറ് യൂണിറ്റുകളും മാറ്റുരച്ച വീറുംവാശിയും നിറഞ്ഞ വടംവലി മത്സരത്തിന് തുടക്കമായി സ്റോക്ക് ഓണ്‍ ട്രെന്റ് ടീം ഒന്നാംസ്ഥാനം നേടിയപ്പോള്‍ പ്രിസ്റണ്‍ ടീം രണ്ടാം സ്ഥാനവും നേടി.
ഉച്ചഭക്ഷണത്തെ തുടര്‍ന്ന് 2.30 ന് പൊതു സമ്മേളനത്തിന് തുടക്കമായി. മാഞ്ചസ്റര്‍ എയ്ഞ്ചല്‍ ഗ്രൂപ്പിലെ കുട്ടികള്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് നടത്തിയ പ്രാര്‍ഥനയോടെ സമ്മേളന പരിപാടികള്‍ ആരംഭിച്ചു. പൊതു സമ്മേളനത്തിനുശേഷം നടന്ന കലാസന്ധ്യ ഏവരെയും പുളകം കൊള്ളിച്ചു. ലിവര്‍പൂള്‍ യൂണിറ്റിലെ 28 ഓളം കുട്ടികള്‍ അണിനിരന്ന വെല്‍ക്കം ഡാന്‍സ് ഏവരെയും പുളകം കൊള്ളിച്ചു. ക്നാനായ പാരമ്പര്യവും നവയുഗ ചൈതന്യവും വിളിച്ചോതിയ ഡാന്‍സ് ഏവരെയും അമ്പരപ്പിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ അനൂപ് പ്രിസ്റണ്‍, ജിം സ്റോക് ഓണ്‍ട്രെന്റ്, സാജന് ചാക്കോ മാഞ്ചസ്റര്‍, ജോണി ചാക്കോ ബ്ളാക്ക് പൂള് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഐക്യവും ശക്തിയും അതോടൊപ്പം കലാ മികവുകൊണ്ടും സംഘടനാ പാടവം കൊണ്ടും ശക്തമാണ് നോര്‍ത്ത് വെസ്റ് റീജിയന് എന്നും ഈ ശക്തിയും ഐക്യവും ഇതുപോലെ ഒരു കൂട്ടായ്മയായി ഇനിയും മുന്നോട്ട് പോകണമെന്ന് യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലി തന്റെ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു.
ഈ സമൂഹം ആത്മീയതയിലും ഭൌതികതയിലും സമുദായിക സ്നേഹത്തിലും മുന്നോട്ടുകൊണ്ടു പോകുവാന്‍ ഇതുപോലുളള കൂട്ടായ്മകള്‍ ഉപകരിക്കുമെന്നും ഇതേ ഐക്യം ഭാവിയിലും നോര്‍ത്ത് വെസ്റ് ഫാമിലി സംഗമം ആയി വളര്‍ന്ന് വളര്‍ന്നു വരുന്ന തലമുറയ്ക്ക് ദൃശ്യവബോധം നല്കാന് ഉപകരിക്കുമെന്ന് ഫാ. സജി മലയില്‍ പുത്തന്‍പുര ഉദ്ബോധിപ്പിച്ചു.
യുകെകെസിഎ വൈസ് പ്രസിഡന്റ് ജോണി കുന്നുംപുറം, ട്രഷറര്‍ സജി തോമസ്, റെജി മഠത്തിലോട്ട്, ജോണി ചാക്കോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. നോര്‍ത്ത് വെസ്റ് റീജിയണല്‍ കണ്‍വീനര്‍ സാജു ലൂക്കോസ്, പാണപറമ്പില്‍ അധ്യക്ഷത വഹിച്ചു. ലിവര്‍പൂള്‍ യൂണിറ്റ് പ്രസിഡന്റ് സോജന് തോമസ് സ്വാഗതവും സാജന് ചാക്കോ നന്ദിയും പറഞ്ഞു.
എ ലെവല്‍ പരീക്ഷയില്‍ അഞ്ച് എ സ്റര്‍ നേടിയ ടോയല്‍ കോയിത്തറയെയും ജിസിഎസ്ഇ പരീക്ഷയില്‍ 10 എ സ്റാര്‍ നേടിയ ജിതിന് ജോമോന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ ഈ വര്‍ഷം ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ റീജിയണിലെ ആറ് യൂണിറ്റുകളില്‍ നിന്നുളള കുട്ടികള്‍ക്കും ഫാ. സജി മലയില്‍ പുത്തന്‍പുര മെഡലുകള്‍ സമ്മാനിച്ചു. ആറ് യൂണിറ്റുകളിലെയും പ്രസിഡന്റുമാര്‍, സെക്രട്ടറി, റീജിയണല്‍ കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ ഒത്തൊരുമയുടെ വിജയമായി പരിപാടിയുടെ വിജയം. നോര്‍ത്ത് വെസ്റ് റീജിയണിന്റെ വിജയവും സംഘടനാ മികവും ജനപങ്കാളിത്തവും യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലി നേതൃത്വം കൊടുക്കും.
സെന്‍ട്രല്‍ കമ്മിറ്റിയുടെ വിജയം നേടാനായി പരിപാടികള്‍ ഇനിയും ഒരു കണ്‍വന്‍ഷനില്‍ വീണ്ടും ഒത്തുചേരാമെന്ന പ്രതീക്ഷയോടെയാണ് ഏവരും ലിവര്‍പൂളില്‍ നിന്നും യാത്ര ആയത്. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സംഘാടകര്‍ പ്രത്യേക നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍