മൂന്നാമത് യുകെകെസിവൈഎല്‍ യുവജനോത്സവം: തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു
Tuesday, October 7, 2014 6:18 AM IST
ലണ്ടന്‍: യുകെയിലെ പ്രഥമ യുവജന സംഘടനയായ യുകെകെസിവൈഎല്‍ മൂന്നാമത് യുവജനോത്സവത്തിന് തയാറെടുക്കുന്നു. ഒക്ടോബര്‍ 18 ന് ബര്‍മിംഗ്ഹാമിലെ അഹറൃശറഴല ഇീാാൌിശ്യേ ഇലിൃല ല്‍ നടക്കുന്ന യുവജനോത്സവത്തിന് ആവേശത്തിരയിളക്കുവാനുള്ള തയാറെടുപ്പിലാണ് യുകെ യിലെ ക്നനായ യുവജനത.

രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം ഏഴിന് അവസാനിക്കുന്ന കലാമേളയില്‍, യുകെയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 24 യുകെകെസിവൈഎല്‍ യൂണിറ്റുകള്‍ അരങ്ങില്‍ തങ്ങളുടെ മാറ്റുരയ്ക്കും. ക്നാനായ ആചാരങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട് നടത്തപ്പെടുന്ന ഈ യുവജനോത്സവത്തില്‍ പുരാതനപാട്ട്, മാര്‍ഗംകളി, ക്വിസ്, പാട്ട്, പ്രസംഗം, ഫാന്‍സിഡ്രസ് വിവിധയിനം ഡാന്‍സുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2012 ല്‍ നടന്ന പ്രഥമ യുവജനോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ചലം ഇമഹെേല യൂണിറ്റ് കിരീടം നേടിയപ്പോള്‍ കഴിഞ്ഞവര്‍ഷം മാഞ്ചസ്റര്‍ യൂണിറ്റ് ജേതാക്കളായി.

മികച്ച യൂണിറ്റിനു പുറമെ കലാപ്രതിഭയേയും കലാതിലകത്തിനേയും ഈ യുവജനോത്സവത്തില്‍ കാഷ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.

യുകെയുടെ വിവിധഭാഗങ്ങളിലുമായുള്ള യൂണിറ്റുകളിലും ഇതിനായുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നു. എല്ലാ യുകെകെസിവൈഎല്‍ അംഗങ്ങളേയും ഈ യുവജനോത്സവത്തിലേയ്ക്ക് പ്രസിഡന്റ് അമിത് മോഹന്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍