സന്ദര്‍ലാന്‍ഡില്‍ കുടുംബനവീകരണ ധ്യാനം ഒക്ടോബര്‍ 18,19 തീയതികളില്‍
Tuesday, October 7, 2014 6:13 AM IST
സന്ദര്‍ലാന്‍ഡ്: പരിശുദ്ധാമാവിന്റെ അഭിക്ഷേകത്താല്‍ നിറയാനും അത് സമൂഹത്തിലും കുടുംബത്തിലും ചലനങ്ങള്‍ സൃഷ്ട്ടിക്കാനും വ്യക്തിജീവിതങ്ങള്‍ക്ക് പുതുജീവന്‍ പ്രാപിക്കുവാനുള്ള അവസരത്തിനായി നോര്‍ത്ത് ഇന്ത്യയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ. ബിനോയ് പുതിയേടത്ത് വിസി നയിക്കുന്ന ക്രിസ്മസിന് ഒരുക്കമായുള്ള കുടുംബനവീകരണധ്യാനം സന്ദര്‍ലാന്‍ഡില്‍ നടത്തുന്നു.

മാധ്യസ്ഥപ്രാര്‍ഥന, കുമ്പസാരം, കുടുംബനവീകരണത്തിനായുള്ള പ്രത്യേക പ്രാര്‍ഥനകള്‍, രോഗി ശുശ്രൂഷ, ഗാന ശുശ്രൂഷ, കുമ്പസാരം എന്നിവയ്ക്ക് ധ്യനത്തോടനുബന്ധിച്ച് അവസരം ഉണ്ടായിരിക്കും.

ശനി രാവിലെ 10.15 മുതല്‍ വൈകുന്നേരം നാലു വരെയും ഞായര്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 5.30 വരെയുമാണ് ധ്യാനം.

നോര്‍ത്ത് ഈസ്റിലെ എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയ്തു.

ധ്യാനവേദി: സെന്റ് ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്, ടഞ4 6ഒജ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07852582217, 07590516672.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്