വിയന്നയില്‍ തെരഞ്ഞെടുത്ത സ്റേഷനുകളില്‍ സൌജന്യ വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യം
Tuesday, October 7, 2014 6:13 AM IST
വിയന്ന: മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 2015 മുതല്‍ എട്ടു തെരഞ്ഞെടുത്ത റെയില്‍വേ സ്റേഷനുകളില്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്താന്‍ വിയന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇതോടെ മൊബൈല്‍ഫോണ്‍, ടാബ്ളെറ്റ് കംപ്യൂട്ടറുകള്‍ വഴി അത്യാവശ്യ കാര്യങ്ങള്‍ ചെയ്യേണ്ടവര്‍ക്കും ഇന്റര്‍നെറ്റ് ടെലിഫോണ്‍ ചെയ്യേണ്ടവര്‍ക്കും റെയില്‍വേ സ്റ്റേഷനുകളില്‍ അതിനുള്ള സൌകര്യം ലഭിക്കും. ഇത് വിയന്നയിലുള്ളവര്‍ക്ക് മാത്രമല്ല ഇവിടെയെത്തുന ടൂറിസ്റുകള്‍ക്കും ഉപയോഗപ്രദമായിരിക്കും.

താഴെ പറയുന്ന എട്ടു സ്റേഷനുകളില്‍ ആയിരിക്കും ഈ സൌകര്യം ലഭിക്കുക. സ്റ്റെഫാന്‍സ് പ്ളാറ്റ്സ് (ഡ1, ഡ3), കാള്‍സ് പ്ളാറ്റ്സ് (ഡ1, ഡ2, ഡ4), പ്രാതര്‍ സ്റ്റേര്‍ണ്‍ (ഡ7, ഡ2), വെസ്റബാന്‍ ഹോഷ് (ഡ3, ഡ6), സെന്‍ട്രല്‍ റെയില്‍വേ സ്റേഷന്‍ ഡ7, ഉ ,18, സ്പീഡ് ട്രെയിന്‍) ലാന്‍ഡ് ട്രാസേ (ഡ3, ഡ4. സ്പീഡ് ട്രെയിന്‍), മൈദിലിംഗ് ഡ6, സ്പീഡ് ട്രെയിന്‍, ഫ്ളോറിസ് ഡോര്‍ഫ്, (ഡ6 സ്പീഡ് ട്രെയിന്‍) പിന്നീട് പദ്ധതി മറ്റു സ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍