വിമാനത്താവളങ്ങളില്‍ എബോള സ്ക്രീനിങ്ങിനുളള നടപടികള്‍ സ്വീകരിക്കാം : ഒബാമ
Tuesday, October 7, 2014 6:12 AM IST
വാഷിംഗ്ടണ്‍: എബോള വൈറസ് വ്യാപകമാകുന്നത് തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് സെക്യൂരിറ്റി ഒഫീഷ്യല്‍സ് എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം ഒക്ടോബര്‍ ആറിന് (തിങ്കള്‍) ഒബാമ ഈ പ്രഖ്യാപനം നടത്തിയത്. ആവശ്യമെങ്കില്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളിലും എബോള ഉത്ഭവ രാജ്യങ്ങളിലും വിമാന യാത്രക്കാരെ എബോള സ്ക്രീനിംഗിന് വിധേയരാക്കുന്നത് ഉള്‍പ്പെടെയുളള നടപടികളാണ് സ്വീകരിക്കുക.

എബോള വൈറസ് കണ്െടത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തുന്നവരെയാണ് സ്ക്രീനിംഗിന് വിധേയരാക്കുകയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഏകദേശം 12 ഓളം യാത്രക്കാരില്‍ എബോളയുടെ ലക്ഷണങ്ങള്‍ കണ്െടത്തിയതിനെ തുടര്‍ന്ന് ഇവരെ യാത്ര ചെയ്യുവാന്‍ അനുവദിച്ചില്ല എന്ന് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഡോ. ആന്റണി ഫൌസി പറഞ്ഞു.

അമേരിക്കയില്‍ എബോള വൈറസ് വ്യാപകമാക്കുന്നതിന് സാധ്യത വളരെ കുറവാണെന്നും എബോള രോഗലക്ഷണങ്ങള്‍ ഉള്ളവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

വെസ്റ് ആഫ്രിക്കയില്‍ ഇതുവരെ ഈ വൈറസ് ബാധിച്ചു. 3400 പേര്‍ മരിച്ചതായും ഇതില്‍ കൂടുതല്‍ ലൈബീരിയയിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍