ഡാളസിലെ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ശ്രദ്ധേയമായി
Monday, October 6, 2014 4:57 AM IST
ഗാര്‍ലന്റ്: ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോ പ്ളെക്സിലെ സാഹിത്യ നായകന്മാരും മലയാള ഭാഷാ സ്നേഹികളും ഒത്തു ചേര്‍ന്ന് കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായി ആറാം വര്‍ഷവും വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

ഒക്ടോബര്‍ നാല് ശനിയാഴ്ച രാവിലെ ഗാര്‍ലന്റ് ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ സെന്ററില്‍ നടന്ന ചടങ്ങുകള്‍ ഡോ. എം. എസ്. ടി. നമ്പൂതിരി, പ്രമുഖ ഭാഷാ പണ്ഡിതനും, സാഹിത്യ നിരൂപകനും, വിഷഗ്വരനുമായ ഡോ. എം. വി. പിളള ലാന മുന്‍ പ്രസിഡന്റും, കെഎല്‍എസ് പ്രസിഡന്റും എബ്രഹാം തെക്കേമുറി, ഏബ്രഹാം തോമസ്, ലൂക്കോസ് എ. ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങുകള്‍ക്ക് ലഭിച്ച പിന്തുണയാണ് ഈ വര്‍ഷവും ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന്, കെഎല്‍എന്‍ മുന്‍ പ്രസിഡന്റും ലാനാ ജനറല്‍ സെക്രട്ടറിയുമായ ജോസ് ഒച്ചാലില്‍ പറഞ്ഞു. സെക്രട്ടറി ജോസന്‍ ജോര്‍ജ് സ്വാഗതവും ഡിജു വി. ജോര്‍ജ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍