കേരളീയര്‍ ഭാഷാസ്നേഹം കൈവെടിയരുത്: ബാലചന്ദ്രന്‍ ചുള്ളിക്കാട്
Saturday, October 4, 2014 8:13 AM IST
ഡബ്ളിന്‍: കേരളീയര്‍ ഭാഷാസ്േനേഹം കൈവെടിയരുതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അയര്‍ലന്‍ഡിലെ ഡബ്ളിനില്‍ മലയാളം സംഘടിപ്പിച്ച വിദ്യാരംഭപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികള്‍ ഭാഷാസ്നേഹം കൈവിടാതിരുന്നാല്‍ മാത്രമെ തനതുസംസ്കാരം നിലനിര്‍ത്താനാവുള്ളുവെന്നും ചുള്ളിക്കാട് പറഞ്ഞു.

തമിഴരും കടക്കാരുമെല്ലാം ലോകത്തെവിടെ ചെന്നാലും അവരുടെ ജീവിതശൈലി മാറ്റമില്ലാതെ പിന്തുടരുന്നവരാണ്. ഇത്തരക്കാരെ മാത്യകയാക്കാവുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാരംഭപരിപാടിയില്‍ നിരവധി കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്നു.

വിദ്യാരംഭത്തോടനുബന്ധിച്ച് മെരിറ്റ് ഈവനിംഗ് പരിപാടിയും നടന്നു. ഉന്നതവിജയം നേടിയ സ്നേഹ, അമൃത, ഡെസ്ലിറ്റ്, ഗായത്രി, ഷാരോ എന്നീ വിദ്യാര്‍ഥികളെ അവാര്‍ഡ് നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍