ജര്‍മനിയില്‍ സ്പിരിറ്റ് ഓഫ് ഇന്ത്യ നൃത്തപരിപാടി : കൊളോണ്‍ കേരള സമാജം പങ്കെടുക്കും
Saturday, October 4, 2014 8:12 AM IST
ബോണ്‍: ഇന്തോ- ജര്‍മന്‍ സൊസൈറ്റിയുടെ (ഡോയ്റ്റ്ഷെ, ഇന്‍ഡിഷെ ഗസല്‍ഷാഫ്റ്റ്) സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ബോണില്‍ നടത്തുന്ന ആഘോഷത്തില്‍ കൊളോണ്‍ കേരള സമാജത്തിന്റെ സാന്നിധ്യവും ഉണ്ടാവും. സൊസൈറ്റിയുടെ അമ്പതാം വര്‍ഷ ജൂബിലി വിപുലമായ ചടങ്ങുകളോടെ ഒക്ടോബര്‍ 11 ന്(ശനി) വൈകുന്നേരം ആറിന് ബോണിലെ ബ്രുക്കന്‍ഫോറം ഓഡിറ്റോറിയത്തിലാണ് (ആൃൌലരസലിളീൃൌാ, എൃശലറൃശരവആൃലൌലൃടൃമലൈ 17, ആീിി) അരങ്ങേറുന്നത്.

ഇന്ത്യയില്‍ നിന്നെത്തുന്ന ഒമ്പതംഗ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഒഡിസി നൃത്തം ആഘോഷത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. സ്പിരിറ്റ് ഓഫ് ഇന്ത്യ എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ ലൈവ് ക്ളാസിക്കല്‍ മ്യൂസിക്കിന്റെ അകമ്പടിയോടുകൂടിയായിരിക്കും നൃത്താവിഷ്ക്കാരം. പ്രശസ്ത നര്‍ത്തകി മോണാലിസാ ഘോഷിന്റെ കോറിയോഗ്രഫിയിലും ശിക്ഷണത്തിലുമാണ് നൃത്തം അരങ്ങേറുന്നത്.

പ്രവേശനം ടിക്കറ്റു മൂലം നിയന്ത്രിക്കുന്നതാണ്. കൊളോണ്‍ കേരള സമാജവുമായി സഹകരിച്ച് നടത്തുന്നതുകൊണ്ട് സമാജം ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും പ്രവേശനം സൌജന്യമായിരിക്കും.

താത്പര്യമുള്ളവര്‍ സൌജന്യപ്രവേശന പാസിനായി ഒക്ടോബര്‍ അഞ്ചിന് മുമ്പായി സമാജം പ്രസിഡന്റ് ജോസ് പുതുശേരിയുമായി ബന്ധപ്പെടുക. ഫോണ്‍: 02232 34444.

മൂന്നു പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്റെ ഭാരവാഹികള്‍ ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍),പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), സെബാസ്റ്യന്‍ കോയിക്കര (ജോ. സെക്രട്ടറി), ബേബിച്ചന്‍ കലേത്തുംമുറിയില്‍ (സ്പോര്‍ട്സ് സെക്രട്ടറി) എന്നിവരാണ്.