ഓസ്ട്രിയയില്‍ ഇസ്ലാമിക് സ്റേറ്റ് പ്രചാരകരാകുന്നവര്‍ക്ക് പിഴയും തടവും
Saturday, October 4, 2014 6:41 AM IST
വിയന്ന: കൊടും ക്രൂരതയുടെ പര്യായമായ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രാലയം പുതിയ നിയമം തയാറാക്കി. ഇതനുസരിച്ച് രാജ്യത്ത് ഐഎസ്ന്റെയോ അല്‍ക്വായിദയുടെയോ എംബ്ളം ഉപയോഗിക്കുന്നവര്‍ക്ക് നാലായിരം യൂറോ പിഴ ലഭിക്കും.

പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ് ലഭിക്കും. വീണ്ടും തെറ്റ് ആവര്‍ത്തിച്ചാല്‍ പതിനായിരം യൂറോ പിഴയും ആറ് ആഴ്ച തടവും ലഭിക്കും. പുതിയ ഭീകര വിരുദ്ധ അടയാള നിയമമനുസരിച്ചാണ് ഈ ശിക്ഷ. അടുത്ത വര്‍ഷം ജനുവരി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

പുതിയ നിയമപ്രകാരം ഈ ഭീകര സംഘടനകളുടെ അടയാളങ്ങളും പതാകകളും നേരിട്ടോ ഇന്റര്‍നെറ്റ് വഴിയോ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഠിന ശിക്ഷ ഉറപ്പാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജിഹാദികളോട് ഒരു വിധത്തിലുള്ള കരുണയും സര്‍ക്കാര്‍ കാണിക്കില്ലെന്നും ഇവര്‍ക്കെതിരെ ഏതറ്റം വരെയും പോകാനും സര്‍ക്കാര്‍ തയാറാണെന്നും ആഭ്യന്തര മന്ത്രി യോഹന്നാ മിക്കി ലെറ്റ്സര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍