തൃശൂര്‍ കുടുംബ സംഗമം വിയന്നയില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Saturday, October 4, 2014 6:39 AM IST
വിയന്ന: ഓസ്ട്രിയയില്‍ നിവസിക്കുന്ന തൃശൂര്‍ ജില്ലക്കാരുടെ കുടുംബ സംഗമം വിയന്നയില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

നോയി എര്‍ല ദേവാലയത്തിന്റെ ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ ഗായകന്‍ വിന്‍സെന്റ് പയ്യപ്പിള്ളിയുടെ പൂവിളി പൂവിളി എന്ന ഓണപാട്ടോടെ ആരംഭിച്ചു. അതിഥിയായിരുന്ന ഫാ. ഡേവിസ് കളപുരയ്ക്കല്‍ ഓണസന്ദേശം നല്‍കി.

സിന്‍ഡ ചെവ്വൂക്കാരനും ജാസ്മിന്‍ ഒലിയപുറവും അവതരിപ്പിച്ച നൃത്തം ഏറെ ശ്രദ്ധേയമായി. ജാസ്മിന്‍ ഇല്ലിക്കലിന്റെ നൃത്തം ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകി. വിഭവ സമൃദ്ധമായ സദ്യയും ഫാ. ഡേവിസ് നയിച്ച പ്രശ്നോത്തരിയും അംഗങ്ങള്‍ ഏറെ ആസ്വദിച്ചു. തുടര്‍ന്ന് വിവിധ വിനോദ മത്സരങ്ങള്‍ നടന്നു. ജന്നോ താന്നിക്കലും എവലിന്‍ ഇല്ലിക്കലും ജോണി മണവാളനും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ആഘോഷപരിപാടികള്‍ക്ക് വിന്‍സെന്റ് താന്നിക്കലും ജോര്‍ജ് കൊള്ളനൂരും വിന്‍സെന്റ് പയ്യപ്പിളിയും റാഫി ഇല്ലിക്കലും ക്രമീകരണങ്ങള്‍ ഒരുക്കി. ക്രിസ്മസ് പാര്‍ട്ടിയും 2015 പുതുവര്‍ഷവും അടുത്ത ജനുവരി 31ന് സംഘടിപ്പിക്കും. ബാബു തട്ടില്‍ നടക്കലാന്‍, സേവി മഞ്ഞളി, ലോറന്‍സ് മേലേടത്ത്, സോബര്‍ മേലേടത്ത് എന്നിവരാണ് പുതിയ കോര്‍ഡിനേറ്റര്‍മാര്‍.

റിപ്പോര്‍ട്ട്: ജോബി ആന്റണി