ചുനക്കര സ്വദേശി കുവൈറ്റില്‍ നിര്യാതനായി
Saturday, October 4, 2014 6:38 AM IST
കുവൈറ്റ് സിറ്റി: ആലപ്പുഴ, ചുനക്കര സ്വദേശി മനകട്ടുശേരില്‍ പ്രസാദ് തങ്കപ്പന്‍ (36) കുവൈറ്റില്‍ നിര്യാതനായി. ബദര്‍ മുല്ല കമ്പനിയില്‍ പ്ളംബര്‍ ആയിരുന്നു. റൂമില്‍ ബോധരഹിതനായി കണ്െടത്തിയതിനെതുടര്‍ന്ന് പ്രസാദിനെ ഫര്‍വാനിയ ആശ്രുപത്രയില്‍ എത്തിച്ചുവെങ്കിലും മസ്തിഷ്കമരണം സംഭവിച്ചിരുന്നു. പ്രസാദിന്റെ കുടുംബാംഗങ്ങളുടെ സമ്മതപ്രകാരമാണ് വൃക്കകളും കരളും ദാനം ചെയ്തത്. മുതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഉള്ള നടപടികള്‍ ഒഐസിസി കുവൈറ്റിന്റെ നേതൃത്വത്തില്‍ ചെയ്തു വരുന്നു.

ഭാര്യ: സിനി മോള്‍. നാല് മാസം പ്രായമുള്ള ഒരു മകളുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍