ലണ്ടനില്‍ ആഅണച ന്റെ വാര്‍ഷിക ആഘോഷവും കാന്‍സര്‍ ബോധവത്കരണവും ഒക്ടോബര്‍ 19 ന്
Saturday, October 4, 2014 6:38 AM IST
ലണ്ടന്‍: ബ്രിട്ടനിലെ ഏഷ്യന്‍ വനിതകളുടെ നെറ്റ് വര്‍ക്കായ ആഅണച (ബോണ്‍) ലണ്ടനില്‍ തങ്ങളുടെ പ്രഥമ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു ബ്രസ്റ് കാന്‍സര്‍ ബോധവത്കരണവും സമ്മേളനവും ഫാഷന്‍ ഷോയും സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 19 ന് (ഞായര്‍) ഈസ്റ് ഹാമിലുള്ള ന്യൂഹാം ടൌണ്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന വാര്‍ഷിക ആഘോഷം വൈകുന്നേരം എട്ടിന് സമാപിക്കും. ഫുഡ് സ്റാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.

ആഅണച ന്റെ വാര്‍ഷിക ആഘോഷത്തില്‍ ബ്രിട്ടനിലെ ബ്രസ്റ് കാന്‍സര്‍ ചാരിറ്റിയുമായി സഹകരിച്ചാണ് കാന്‍സര്‍ ബോധവത്കരണം നടത്തുന്നത്. വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പിങ്ക് വസ്ത്രം ധരിച്ചു വരുവാന്‍ ഭാരവാഹികള്‍ പ്രത്യേകം അഭ്യര്‍ഥിച്ചിട്ടുണ്ട്. ബ്രസ്റ് കാന്‍സര്‍ ബോധവത്കരണ ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 20 ന്റെ തലേ ദിവസം ആണ് ആഅണച കാന്‍സര്‍ സന്ദേശവും സേവനവും ലണ്ടനില്‍ സംഘടിപ്പിക്കുന്നത്.

'ബോണി'ന്റെ പിങ്ക് ജന്മദിനത്തോടനുബന്ധിച്ചു സമ്മേളനവും നടത്തപ്പെടുന്നതാണ്. സ്ത്രീകളെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗത്ഭ വ്യക്തികള്‍ തഥവസരത്തില്‍ സംസാരിക്കുന്നതായിരിക്കും.

ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു വനിതകളുടെ 'ഫാഷന്‍ ഷോ' യും 'ബോണ്‍'സംഘടിപ്പിക്കുന്നുണ്ട്. 20 മുതല്‍ 30 വയസുവരെ, 30 തൊട്ടു 45 വയസ് വരെ 45 നു മുകളില്‍ പ്രായം ഉള്ളവര്‍ എന്നീ മൂന്നു തലത്തിലാണ് ഫാഷന്‍ മത്സരം സംഘടിപ്പിക്കുന്നത്.

വിവിധ സംസ്കാരങ്ങളെ പരിചയപ്പെടുത്തല്‍, മുഖ്യധാരയില്‍ വനിതകളുടെ മാറ്റൊലിയായി വര്‍ത്തിക്കുക, സാമൂഹ്യ ബന്ധങ്ങള്‍ക്ക് ശക്തി പകരുക, വനിതകളുടെ പ്രതിസന്ധികളില്‍ സാന്ത്വനം ആവുക, സ്ത്രീകളുടെ ജീവന് ഭീഷണിയാവുന്ന കാന്‍സര്‍ രോഗങ്ങളിലും ഗാര്‍ഹിക പീഡനങ്ങളിലും വിവിധ ബുദ്ധിമുട്ടുകളിലും അവബോധം നല്‍കുക, ക്ഷേമകരവും നവോഥാനപരവുമായ പ്രവര്‍ത്തനങ്ങളില്‍ അറിവ് പകരുക, വനിതാ ശാക്തീകരണം പ്രാപിക്കുക തുടങ്ങി വിപുലമായ വനിതാ ജീവിത നന്മകള്‍ക്കായി രൂപം കൊണ്ട പ്രസ്ഥാനമാണ് ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്ക്.

ന്യുഹാമിന്റെ മുന്‍ സിവിക് അംബാസഡറും (സിവിക്ക് മേയറും) യുകെയിലെ സാംസ്കാരിക, സാഹിത്യ, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ മലയാളി തിളക്കവുമായ ഡോ. ഓമന ഗംഗാധരന്‍ ആണ് ആഅണച എന്ന ഈ വനിതാ പ്രസ്ഥാനത്തിന്റെ ചെയര്‍ പേഴ്സന്‍.

വനിതാ കൂട്ടയ്മകളുടെ അനിവാര്യതക്കു ദൃഡതയും ഊര്‍ജവും പകരാന്‍ വിശിഷ്ട വ്യക്തിത്വങ്ങള്‍ ഈ സംഘടനയുടെ രക്ഷാധികാരികളായി സേവനം ചെയ്യുവാന്‍ മുമ്പോട്ടു വന്നുവെന്നത് ഈ സംഘടനയുടെ സദ്ഭാവിയെ സൂചിപ്പിക്കുന്നു. കേരളത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ പ്രഥമ വനിതാ ചീഫ് ജസ്റീസ് കെ.കെ. ഉഷ, സെന്‍ട്രല്‍ യുനിവേഴ്സിറ്റിയുടെ പ്രഥമ വനിതാ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. ജാന്‍സി ജെയിംസ്, ലണ്ടന്‍ മിഡില്‍ ടെമ്പിള്‍ ബാരിസ്റര്‍ ജെരാല്‍ഡിന്‍ ഹുക്ക, ബഹു ഭാഷ പണ്ഡിതനും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ എമരേറ്റ്സ് റോണ്‍ ആഷര്‍ തുടങ്ങിയവരാണ് പിന്‍ബലം നല്‍കുന്നത്.

ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്കില്‍ പങ്കു ചേര്‍ന്ന് ബൃഹത്തായ വനിതാ നവോഥാന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ എല്ലാ വനിതകളെയും സംഘടനയുടെ അംഗത്വത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫേസ് ബുക്ക് : ആൃശശേവെ അശെമി ണീാലി’ ചലംീൃസ, ീാമിമഴ@വീാമശഹ.രീാ; ിശവ്യെമ.ാൌൃമഹശ@ഴാമശഹ.രീാ; യമിംലംീൃസ@വീാമശഹ.രീ.ൌസ, ങീയശഹല: 07766822360.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ