നാഷ്വില്‍ കേരളാ അസോസിയേഷന്‍ ഓണാഘോഷം ഹൃദ്യമായി
Saturday, October 4, 2014 4:39 AM IST
നാഷ്വില്‍, ടെന്നസി: കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വില്‍ സെപ്റ്റംബര്‍ 20-ന് ശ്രീ ഗണേശ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വമ്പിച്ച ഓണാഘോഷ പരിപാടികള്‍ നടത്തുകയുണ്ടായി. വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം നടന്ന ചടങ്ങില്‍ പ്രസിഡന്റ് സാം ആന്റോ പുത്തന്‍കളം അധ്യക്ഷത വഹിച്ചു. ടെന്നസി സ്റേറ്റ് റെപ്രസന്റേറ്റീവ് ഗ്ളെന്‍ കാസഡാ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ അസോസിയേഷന്റെ സമ്മര്‍ ഗെയിമില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി.

നവാസ് യൂനസ്, ബിജു ജോസഫ്, ആദര്‍ശ് രവീന്ദ്രന്‍, അനില്‍ ഗോപാലകൃഷ്ണന്‍, ബബലു ചാക്കോ, ജോസ് പീറ്റര്‍, അരുണ്‍ ജോസ്, അനില്‍ പതിയേരി, ഗോപിനാഥ് കാബരക്കോള്‍, അശോകന്‍ വട്ടക്കാട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം