കൊളംബസില്‍ തിരുനാള്‍ ആഘോഷിച്ചു
Saturday, October 4, 2014 4:38 AM IST
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ പരി. അമ്മയുടെ ജനന തിരുനാള്‍ മിഷനില്‍ സമുചിതമായി കൊണ്ടാടി. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി പ്രധാന കാര്‍മികത്വം വഹിച്ചു. സി.എം.ഐ സഭയുടെ അമേരിക്കയിലെ കോര്‍ഡിനേറ്റര്‍ ജനറല്‍ ഫാ. ഡേവി കാവുങ്കല്‍ വചനപ്രഘോഷണം നടത്തി. ഈവര്‍ഷം തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന മുപ്പത് പ്രസുദേന്തിമാരുടെ വാഴ്ച മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് പാച്ചേരിയില്‍ നിര്‍വഹിച്ചു. പ്രദക്ഷിണത്തിന് ഫാ. ബേബി ഷെപ്പേര്‍ഡ്, ഫാ. ജോസ് പെരേപ്പാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് പൊതുസമ്മേളനവും, സ്നേഹവിരുന്നും, കൊളംബസ് മലയാളികളുടെ നയനമനോഹരമായ കലാവിരുന്നും ഉണ്ടായിരുന്നു. ജനറല്‍ കണ്‍വീനര്‍ ബെന്നി പള്ളിത്താനം തിരുനാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കി. ജില്‍സണ്‍ ജോസ് (ട്രസ്റി, കൊളംബസ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം