'നന്മയില്‍ വേരൂന്നിയ തലമുറയെ വാര്‍ത്തെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം'
Friday, October 3, 2014 8:22 AM IST
കുവൈറ്റ്: വിജ്ഞാനം ജീവിതവുമായും പഠനം അനുഭവങ്ങളുമായും ബന്ധ പ്പട്ടുകിടക്കുന്നതിനാല്‍ ഗ്രന്ഥമാത്ര ഇടപഴക്കം മാതൃകപരമായ സമീപനമല്ലെന്ന് പ്രമുഖ ഖാരിഉം ഇത്തിഹാദുശുബാനില്‍ മുജാഹിദീന്‍ (ഐഎസ്എം) സംസ്ഥാന സമിതി അംഗവും യുവ പ്രാസംഗികനുമായ നൌഷാദ് മദനി കാക്കവയല്‍ പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മദ്രസ അവാര്‍ഡ് ദാന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാക്കിനെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് പ്രവര്‍ത്തനങ്ങളാണ്. പുസ്തകങ്ങളേക്കാളുപരി സ്വന്തം ജീവിത ത്തിലൂടെയാണ് വിജ്ഞാനം പകരേണ്ടത്. സമൂഹ നന്മയില്‍ വേരൂന്നിയ നല്ല ഒരു തലമുറയെ വാര്‍ത്തെടുക്കുകയെന്ന ഭാരിച്ച ചുമതല രക്ഷിതാക്കളിലുണ്ട്. നമ്മുടെ പ്രവര്‍ത്തനവും വാക്കുകളും വൈരുധ്യമാകുന്നതിലൂടെ മക്കള്‍ നന്മ സ്വീകരിക്കാതെ പോകുന്നു. മെഴുകുതിരിയെ പോലെയാകാതെ ശുദ്ധമായ സംസ്കാരം വാര്‍ത്തെടുക്കുന്ന സംശുദ്ധമായ ജനതയായി മാറണമെന്ന് നൌഷാദ് മദനി വിശദീകരിച്ചു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അബാസിയ മദ്രസയിലെ 2013-14 വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകളും മെഡലുകളും വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയവര്‍ യഥാക്രമം. നാജിദ് അബ്ദുറഷീദ്, ആസിഫ ശിഹാബ്, ഫര്‍സാന ഹനീഫ് (രണ്ടാം റാങ്ക് രണ്ട് പേര്‍ക്ക്), നൌഷാദ് അന്‍വര്‍ (എല്ലാവരും ആറാം ക്ളാസ്). സുഹ സകരിയ്യ, ആയിഷ ഗാസിയ അബ്ദുള്‍ ഗഫൂര്‍, ഫിസ നാസര്‍ (അഞ്ചാം ക്ളാസ്), ദീന ഷരീഫ്, ഫാത്തിമ റിഫ അന്‍വര്‍, നാഹിദ് ഉമ്മര്‍ (നാലാം ക്ളാസ്), നിഹാല്‍ അബ്ദുറഷീദ്, നിന്‍ഷാന്‍ ആഷിഖ്, ഷാമില്‍ റഹ്മത്തുള്ള (മൂന്നാം ക്ളാസ്), ഹിബ നസീര്‍, എം. ഫായിസ് സാദത്ത്, അഹ്മദ് റിസ്വാന്‍ സഫീര്‍ (രണ്ടാം ക്ളാസ്), നൂറ അന്‍വര്‍, ഹാസില്‍ യൂനുസ് സലീം, എം. ഹാദിഖ് റഫീഖ് (ഒന്നാം ക്ളാസ്), അഖില്‍ നിഷാം ഇബ്രാഹിം, ഹനാന്‍ ഷരീഫ്, ഇശ മെഹ്റിന്‍ ഷൌക്കത്തലി (യുകെജി), ഫാത്തിമ ലിയ ആഷിഖ്, ഉമ്മര്‍ ഫാറൂഖ് അബ്ദുള്‍ അസീസ്, ഹംന അഷ്റഫ് (എല്‍കെജി). മികച്ച നിലവാരം പുലര്‍ത്തിയവരെ പ്രത്യേകം മെഡല്‍ നല്‍കി അഭനന്ദിച്ചു.

ഐഐസി പ്രസിഡന്റ് മുഹമ്മദ് അരിപ്ര സംഗമം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അഫ്സല്‍ ഫര്‍വാനിയ അധ്യക്ഷത വഹിച്ചു. ഐഐസി ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, ഉപദേശക സമിതി അംഗം അബൂബക്കര്‍ സിദ്ദീഖ് മദനി, മദ്രസ പ്രിന്‍സിപ്പല്‍ ഇബ്രാഹിം കുട്ടി സലഫി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അയൂബ് ഖാന്‍ മാങ്കാവ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍