വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗുജറാത്ത് പ്രൊവിന്‍സ് ശുചിത്വ ഭാരത് യഞ്ജം നടത്തി
Friday, October 3, 2014 8:18 AM IST
അഹമ്മദാബാദ്: ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് (വ്യാഴം) വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗുജറാത്ത് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ അഹമ്മദാബാദ് നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ശുചിത്വ ഭാരത് യജ്ഞം നടത്തി.

ഗാന്ധി ആശ്രമത്തില്‍ നടന്ന പ്രാര്‍ഥനയ്ക്കുശേഷം ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്ലി, ഡബ്ള്യുഎംസി നേതാക്കളായ ഹരി നായര്‍, ഹരി ഉണ്ണിത്താന്‍, എം.എം രാജന്‍, പ്രേമചന്ദ്രന്‍, ഇ.കെ ദാമോദരന്‍ എന്നിവര്‍ക്കൊപ്പം ഡബ്ള്യുഎംസി വൈസ് പ്രസിഡന്റ് ദിനേശ് നായരും നൂറുകണക്കിന് പ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത സ്വഛ് ഭാരത് മിഷന്റെ ഭാഗമായി നഗരത്തില്‍ ശുചീകരണം നടത്തി.

അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ 'ക്ളീന്‍ ഇന്ത്യ ഗ്രീന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഡബ്ള്യുഎംസി സംഭാവന ചെയ്ത വെയ്സ്റ് ബിന്നുകള്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് കൈമാറി.