കെസിവൈഎല്‍ ഇറ്റലി റീജിയന്‍ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി
Friday, October 3, 2014 8:18 AM IST
റോം: തീവ്രവാദവും അക്രമങ്ങളും വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ പുതിയ തലമുറ ഗാന്ധിജിയുടെ ജീവിതം അടുത്തറിയേണ്ടത് അത്യാവശ്യം തന്നെയാണ്. ഗാന്ധിജിയുടെ ജീവനുള്ള ഓര്‍മകള്‍ മനസിലേറ്റി അഹിംസയെന്ന സമരമുറ വൈദേശികരെ പരിചയപ്പെടുത്തിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ഇറ്റലിയുടെ മണ്ണില്‍ ഉയര്‍ത്തിപിടിച്ച് കെസിവൈഎല്‍ ഇറ്റലി റീജിയന്‍ യുവജനങ്ങള്‍ റോമിലെ പിയാസ ഗാന്ധിയിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി.

ലോകമെമ്പാടുമുള്ള ഇന്ത്യാന്‍ യുവ ജനങ്ങള്‍ക്കൊരു മാതൃകയാക്കി മാറുകയാണ് ഇറ്റലിയിലെ യുവജനങ്ങള്‍. കെസിവൈഎല്‍ ഡയറക്ടര്‍ ഷിബു മാത്തൂര്‍, ട്രഷറര്‍ സാജു ജോസ് കപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ജിസ് ജോണ്‍ ജോയ് മലെപറമ്പില്‍, കമ്മിറ്റി അംഗം മോനച്ചന്‍ മാത്യു, കെസിവൈഎല്‍ മുന്‍ പ്രസിഡന്റ് സിജോ ജോസ് ഇടച്ചേരില്‍, അംഗങ്ങളയ ജിബിന്‍ ജോസ്, ആല്‍ബിന്‍ ഏബ്രഹാം ചങ്ങുംമൂലയില്‍, ലിബിന്‍ കുഞ്ഞുമോന്‍, ടോനിന്‍ തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ മഹത്കര്‍മം നടന്നത്.