ഹരി നഗര്‍ പള്ളിയില്‍ ഓണാഘോഷം ഒക്ടോബര്‍ അഞ്ചിന്
Friday, October 3, 2014 8:18 AM IST
ന്യൂഡല്‍ഹി: ഹരിനഗര്‍ വാഴ്ത്തപെട്ട കുര്യാക്കോസ് ഏലിയാസച്ചന്റെ നാമത്തിലുള്ള പള്ളിയില്‍ ഓണാഘോഷം ഒക്ടോബര്‍ അഞ്ചിന് (ഞായര്‍) ആഘോഷിക്കുന്നു.

രാവിലെ 7.30ന് വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് നടക്കുന്ന ഓണാഘോഷ പരിപാടികള്‍ വികാരി ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ ഉദ്ഘാടനം ചെയ്യും. ഓണപൂക്കളം, തിരുവാതിര കളി, വടംവലി മത്സരം വിവിധ കലാപരിപാടികള്‍ തുടങ്ങിയ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഓണസദ്യയോടുകൂടി ആഘോഷ പരിപാടികള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്