സമസ്ത ഈദ് കലാവിരുന്നും ബുര്‍ദ മജ്ലിസും ഒക്ടോബര്‍ നാലിന്
Friday, October 3, 2014 8:16 AM IST
മനാമ: ഈദ് സുദിനത്തില്‍ സമസ്ത കേരള സുന്നീ ജമാഅത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന ഈദ് പ്രോഗ്രാം ഒക്ടോബര്‍ നാലിന് വൈകുന്നേരം 6.30ന് മനാമ സമസ്ത മദ്രസ ഹാളില്‍ നടക്കും. ഈദ് സന്ദേശം, പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന വിദ്യാര്‍ഥി യുവജന കലാവിരുന്ന്, ദഫ്മുട്ട്, ബുര്‍ദ മജ്ലിസ് തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും. സയിദ് ഫക്റുദ്ദീന്‍ തങ്ങള്‍, ഷൌക്കത്തലി ഫൈസി വയനാട് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യം ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 34090450.