പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ വഹിക്കുന്ന പങ്ക് മഹത്തരം: മന്ത്രി കുഞ്ഞാലിക്കുട്ടി
Friday, October 3, 2014 6:09 AM IST
റിയാദ്: സൌദിയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പരിപാടികള്‍ തയാറാക്കിയതായും ഗള്‍ഫ് മലയാളികള്‍ നാടിന്റെ വികസന പ്രക്രിയയില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെ ഫ്രന്റ്സ് ക്രിയേഷന്‍സ് റിയാദില്‍ സംഘടിപ്പിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ടെലഫോണിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.

പ്രവാസി പുനരധിവാസം പ്രാവര്‍ത്തികമാക്കുന്നതിനായി റിയാദിലെ പ്രദേശിക സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പ്രസംഗിച്ചു. റഹീം (ഫ്ളീരിയ ഗ്രൂപ്പ്), ബഷീര്‍ മുസ്ള്യാരകത്ത് (പാരഗണ്‍ ഗ്രൂപ്പ്), അഡ്വ. എല്‍.കെ. അജിത് (റിയാദ് വില്ലാസ്), മെഹ്ഫൂസ് (അല്‍ ഹുദ ഗ്രൂപ്പ്), ഐ.പി. ഉസ്മാന്‍ കോയ, മൂസക്കുട്ടി, ടി.പി.എ. മജീദ് (പ്രവാസി കോണ്‍ഗ്രസ്), മധുനായര്‍ (പിഎസ്വി) തുടങ്ങിയവര്‍ സംബന്ധിച്ചു.

പയ്യന്നൂര്‍ സൌഹൃദ വേദി, റിവ, അരീക്കോട് കൂട്ടായ്മ, മൈത്രി, കൊച്ചി കൂട്ടായ്മ, വാവ, കാപ കാളികാവ്, ഇലാഫ് ചേമഞ്ചേരി, സംഗമം കോഴിക്കോട്, തൃശൂര്‍ കൂട്ടായ്മ, പൊന്നാനി വെല്‍ഫെയര്‍ അസോസിയേഷന്‍, കൃപ, കൂട്ടായി കൂട്ടായ്മ, കെസ്വ, റിമാല്‍, മിഅ, നിലമ്പൂര്‍ പ്രവാസി, കൊപ്ര, ട്രിവ, മര്‍വ, വടകര എന്‍.ആര്‍.ഐ, മാഹി കൂട്ടായ്മ, നെയ്യാറ്റിന്‍കര വെല്‍ഫെയര്‍, തലശേരി കൂട്ടായ്മ, മഞ്ചേരി വെല്‍ഫെയര്‍, ഇവ, ഫ്രന്റ്സ് ഓഫ് കാലിക്കട്ട്, പന്തളം കൂട്ടായ്മ, പാണ്ടിക്കാട് വെല്‍ഫെയര്‍ എന്നിങ്ങനെ മുപ്പതോളം പ്രദേശിക സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

വ്യത്യസ്ത സംഘടനകള്‍ നാട്ടില്‍ തുടക്കം കുറിച്ച പദ്ധതികളെ കുറിച്ച് വിലയിരുത്തിക്കൊണ്ട് പ്രസംഗിച്ചു. ഒക്ടോബര്‍ അവസാന വാരത്തില്‍ റമാദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഏകദിന പരിശീലനക്കളരിയില്‍ റിയാദിലെ മുഴുവന്‍ സംഘടനകളെയും പങ്കെടുപ്പിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനും തീരുമാനിച്ചു.

പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ഉഷ മധുസൂദനന്‍ കവിത ചൊല്ലി. വിനോദ് ഗാനമാലപിച്ചു. അബ്ദുള്‍ അസീസ് കോഴിക്കോട്, നവാസ് വെള്ളിമാടുകുന്ന്, അര്‍ഷദ് മാച്ചേരി, മുഹമ്മദലി കൂടാളി, ഉബൈദ് എടവണ്ണ, ജലീല്‍ മാട്ടൂല്‍, ഷഫീഖ് കിനാലൂര്‍, ജലീല്‍ ആലപ്പുഴ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍