ജ്വാല ചികിത്സാഫണ്ട് കൈമാറി
Thursday, October 2, 2014 6:08 AM IST
ബ്രിസ്ബന്‍: കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കരയിലെ കരള്‍രോഗ ബാധിതനായ അരുണിന് ഓസ്ട്രേലിയയിലെ ബ്രിസ്ബന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്വാല ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൈസൈറ്റിയുടെ സഹായ ഹസ്തം കിടപ്പാടം പോലും പണയപ്പെടുത്തി ബിടെക് വരെ പഠിച്ച ഈ യുവാവിന്റെ കുടുംബത്തിന് ഉദാരമതികളുടെ സഹായമാത്രമാണിന്നാശ്രയം.

ജ്വാലയുടെ ചികിത്സാ സഹായധനം ആര്‍പ്പൂക്കരയിലെ വീട്ടിലെത്തി ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ് കൈമാറി. ചടങ്ങില്‍ ജ്വാല മെംബറും വി ഫോര്‍ ഇംപോര്‍ട്ടേഴ്സ് എംഡിയുമായ ജേക്കബ് ചാക്കോയും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജഗ്ജീവ് കുമാര്‍