ഐസിഎഫ് കുവൈറ്റ് ഈദ് സംഗമം
Thursday, October 2, 2014 6:07 AM IST
കുവൈറ്റ്: ഐസിഎഫ് കുവൈറ്റ് നാഷനല്‍ കമ്മിറ്റിയുടെ ബലിപെരുന്നാള്‍ സംഗമം ഈദ് സുദിനത്തില്‍ ദസ്മ ടീച്ചേഴ്സ് യൂണിയന്‍ ഹാളില്‍ നടക്കും. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖ വാഗ്മി ബഷീര്‍ ഫൈസി വെണ്ണക്കോട് പെരുന്നാള്‍ സന്ദേശ പ്രഭാഷണം നടത്തും. മറ്റു പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.

കുവൈറ്റിലെ എല്ലാ ഏരിയകളില്‍ നിന്നും പരിപാടിയിലേക്ക് വാഹന സൌകര്യം ഉണ്ടായിരിക്കുമെന്നും സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്െടന്നും സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍