മണ്‍സ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ സെമിനാര്‍ ഒക്ടോബര്‍ 12ന്
Thursday, October 2, 2014 5:59 AM IST
ലിമെറിക്: ഭാരതത്തിന്റെ യശസ് വാനോളം ഉയര്‍ത്തിയ മംഗള്‍യാനും ഇന്ത്യയുടെ സ്പേസ് പദ്ധതികളേയും സംബന്ധിച്ച് മണ്‍സ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 12 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെ ഡൂറഡോയില്‍ സെന്റ് പോള്‍സ് ചര്‍ച്ച് ഹാളില്‍ നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സെക്രട്ടറി ലിനോ വര്‍ഗീസ് അറിയിച്ചു.

ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ പ്രസ്തുത വിഷയത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഉപകാരപ്രദമായ ഈ വിഷയത്തെ സംബന്ധിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംശയങ്ങളും സെമിനാറില്‍ രേഖപ്പെടുത്താവുന്നതാണ്.

മണ്‍സ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി ലീമെറിക്കില്‍ ചേര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗം അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സെക്രട്ടറി ലിനൊ വര്‍ഗീസ്, പ്രസിഡന്റ് രാജന്‍ ചിറ്റാര്‍, ജോയിന്റ് സെക്രട്ടറി ഷിജു ചക്കോ, വൈസ് പ്രസിഡന്റ് ജോതിസ്, ട്രഷറാര്‍ ഷിജു തോമസ് എന്നിവരെ തെരഞ്ഞെടുത്തു. അടുത്ത ഒരു വര്‍ത്തെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സ്നേഹിതരുടേയും പങ്കാളിത്തം ഉണ്ടാവണമെന്ന് സെക്രട്ടറി ലിനു വര്‍ഗീസ് അഭ്യര്‍ഥിച്ചു.

സെമിനാറില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും ലിനോ വര്‍ഗീസ് (സെക്രട്ടറി) 0894138082,

രാജന്‍ ചിറ്റാര്‍ (പ്രസിഡന്റ്) 0873931516.