വിയന്നാ സെന്റ് ബേസില്‍ യാക്കോബായ പള്ളിയില്‍ ബസേലിയോസ് യെല്‍ദോ ബാവായുടെ ഓര്‍മപെരുന്നാള്‍
Thursday, October 2, 2014 5:59 AM IST
വിയന്ന: വിയന്ന സെന്റ് ബസേലിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ വാര്‍ഷികവും ഇടവകയുടെ നാമഹേതുകനായ കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപെരുനാളും സെന്റ് ബേസില്‍ യാക്കോബായ പള്ളിയില്‍ ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ 21-ാമത്തെ ജില്ലയിലുള്ള പിയുസ് പാര്‍ഷ് പ്ളാറ്റ്സ് 3ല്‍ വിപുലമായി ആഘോഷിക്കുന്നു.

നാലിന് വൈകിട്ട് 7.15ന് സായാഹ്ന പ്രാര്‍ഥന, അഞ്ചിന് ഉച്ചയ്ക്ക് 12.30ന് വിശുദ്ധ കുര്‍ബാന, 2.15ന് റാസ പ്രദക്ഷിണം, 2.45ന് സ്നേഹ വിരുന്ന് തുടങ്ങിയവയാണ് പ്രധാന തിരുക്കര്‍മ്മങ്ങള്‍.

തിരുനാളിലേയ്ക്ക് എല്ലാ വിശ്വാസികളെയും പള്ളി കമ്മിറ്റി ക്ഷണിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ഫാ. ഡോ. ബിജി ചിറത്തിലാട്ട് (വികാരി), തമ്പി ഇയ്യത്തുകളത്തില്‍ (കോഓര്‍ഡിനേറ്റര്‍).

റിപ്പോര്‍ട്ട്: ജോബി ആന്റണി