ആള്‍സര്‍ സ്ട്രാസെ (ഡ-6) സ്റേഷന്‍ നവംബര്‍ അവസാനം വരെ അടഞ്ഞുകിടക്കും
Thursday, October 2, 2014 5:59 AM IST
വിയന്ന: 115 വര്‍ഷം പഴക്കമുള്ള ആള്‍സര്‍ സ്ട്രാസെ (ഡ-6) റെയില്‍വേ സ്റേഷനില്‍ അറ്റകുറ്റപണികള്‍ ആരംഭിച്ചു. സിബര്‍ ഹിര്‍ട്ടണിലേയ്ക്കുള്ള സ്റേഷനാണ് അറ്റകുറ്റപണിക്കായി നവംബര്‍ അവസാനം വരെ അടച്ചിടുന്നത്. വിയന്നയിലെ ഏറ്റവും പഴക്കമുള്ള ഈ കെട്ടിടത്തിന്റെ മുകള്‍ മുതല്‍ തറവരെ പുതുക്കിപണിയും. 2015 ന്റെ തുടക്കത്തില്‍ ഫ്ളോറീസ് ഡോര്‍ഫിലേയ്ക്കുള്ള സ്റേഷന്റെ പണി ആരംഭിക്കും.

സെപ്റ്റംബര്‍ 29 ന് (തിങ്കള്‍) മുതല്‍ ആരംഭിച്ച അറ്റകുറ്റപണി കാരണം സിബല്‍ ഹിര്‍ട്ടന്‍ ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനുകള്‍ ആള്‍സര്‍ ട്രോസേയില്‍ നിര്‍ത്തുകയില്ല. പുതുക്കി പണിയുന്ന സ്റേഷനില്‍ വീഡിയോ കാമറ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.

ചരിത്ര പ്രാധാന്യമുള്ള ഈ സ്റേഷന്റെ പുനര്‍നവീകരണത്തിന് വിയന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ 15 മില്യണ്‍ യൂറോ ആണ് വകയിരുത്തിയിരിക്കുന്നത്. സ്പിറ്റാല്‍ ലൌവ് സ്റേഷന്‍ 2016 ലും മിഷേല്‍ ബോയെര്‍ന്‍ 2020 ലും പുതുക്കിപണിയും. താളിയ ട്രാസേയിലെ പണികള്‍ക്കായി ചെലവഴിക്കുന്നത് 50 മില്യണ്‍ യൂറോ ആണെന്ന് വിയന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക്താവ് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍