ഉദ്യോഗാര്‍ഥികളെ ലക്ഷ്യമിട്ട് അബുദാബി എയിംസ് ട്രെയിനിംഗ് സെന്റ്ര്‍ പുതിയ കോഴ്സ് തുടങ്ങുന്നു
Thursday, October 2, 2014 5:57 AM IST
അബുദാബി: ഉദ്യോഗാര്‍ഥികളെയും ജോലിയില്‍ ഉന്നതി ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ട് രണ്ട് പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതായി അബുദാബി എയിംസ് ട്രെയിനിംഗ് സെന്റര്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എയിംസ് മൈന്‍ഡ് മാസ്ററി എന്ന ഏകദിന കോഴ്സിലൂടെ ഉദ്യോഗാര്‍ഥികളുടെ കഴിവുകള്‍ തേച്ചുമിനുക്കിയെടുത്ത് അവരെ ഉന്നത ജോലിക്ക് പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. പഠനത്തിനും പരിശീലനത്തിനുമുള്ള ആധുനിക സങ്കേതങ്ങളാണ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോലിയുടെ ഭാഗമായ മാനസിക പിരിമുറുക്കത്തില്‍ നിന്ന് ആശ്വാസം നേടാന്‍ കോഴ്സ് ഉപകരിക്കും.

വിദ്യാര്‍ഥികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് കൌണ്‍സിലിംഗ് നല്‍കുന്ന കോഴ്സാണ് മറ്റൊന്ന്. വിരലടയാളം സ്കാന്‍ ചെയ്ത് അപഗ്രഥിക്കുന്നതിലൂടെ അഭിരുചികള്‍ തിരിച്ചറിയാന്‍ കഴിയുന്ന ആധുനിക സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി കണ്ടത്തൊനും കമ്പനികള്‍ക്ക് മികച്ച ജീവനക്കാരെ കണ്ടത്തൊനും റിക്രൂട്ട്മെന്റ് സംവിധാനത്തിനും തുടക്കം കുറിച്ചിട്ടുണ്െടന്ന് അധികൃതര്‍ വിശദീകരിച്ചു. അടുത്ത മൈന്‍ഡ് മാസ്ററി കോഴ്സ് ഒക്ടോബര്‍ 10ന് നടക്കും. രജിസ്റര്‍ ചെയ്യാന്‍ 0566304373, 026724334 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. എയിംസ് ഡയറക്ടര്‍ അബ്ദുറഹ്മാന്‍, മാനേജിംഗ് ഡയറക്ടര്‍ ഖലീല്‍ റഹ്മാന്‍, ഷരീഫ്, മിഥുന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള