ഗൌതം നഗര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
Thursday, October 2, 2014 5:56 AM IST
ന്യൂഡല്‍ഹി: ഗൌതം നഗര്‍ മലയാളി അസോസിയേഷന്‍ ഒരുമാസമായി നടത്തിവരുന്ന ഓണാഘോഷ പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ച് ഘോഷയാത്ര നടത്തി. ഘോഷയാത്രക്ക് പ്രസിഡന്റ് ജിജി ജോര്‍ജ്, സെക്രട്ടറി തമ്പി ഏബ്രഹാം, കണ്‍വീനര്‍മാരായ ഷാജി കുര്യാക്കോസ്, ജോബി നീണ്ടുകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓണസദ്യയോടെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്