ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണാഘോഷം അവിസ്മരണീയമായി
Wednesday, October 1, 2014 8:01 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം തിരുവോണം ആഘോഷിച്ചു. സെപ്റ്റംബര്‍ 20 ന് (ശനി) വൈകുന്നേരം നാലിന് ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ് വെസ്റിലെ സാല്‍ബൌ ഓഡിറ്റോറിയത്തില്‍ അരങ്ങിേയ വൈവിധ്യങ്ങളായ കലാപരിപാടികള്‍ പുതുമകള്‍ നിറച്ച അവതരണമഹിമകൊണ്ട് അവിസ്മരണീയമായി.

ബേബി കലയംകേരിലും വര്‍ഗീസ് കാച്ചപ്പിള്ളി സംഘവും ചെണ്ടയില്‍ മുഴക്കിയ താളമേളങ്ങളുടെയും താലപൊലിയേന്തിയ മങ്കമാരുടെയും അകമ്പടിയോടുകൂടിയാണ് വിശിഷ്ടാതിഥികളെ ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചത്. ബാലു രാജേന്ദ്രക്കുറുപ്പ് പ്രാര്‍ഥനാഗീതം ആലപിച്ചു.

ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ രവീഷ്കുമാര്‍ ഭദ്രദീദീപം തെളിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. ജര്‍മനിയിലെ ഇന്ത്യന്‍ ഡയസ്പോറയിലെ യുവജനങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ കോണ്‍സുല്‍ ജനറല്‍ രവീഷ്കുമാര്‍ അറിയിച്ചു. മലയാളി യുവതലമുറ ജര്‍മനയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മാത്രമല്ല ജര്‍മനിയുടെ തന്നെ മുതല്‍കൂട്ടാണന്ന് കോണ്‍സുല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. സമാജത്തിന്റെ ആഘോഷങ്ങളില്‍ യുവജനങ്ങള്‍ കാണിക്കുന്ന സഹകരണത്തെ കോണ്‍സുല്‍ ജനറല്‍ അഭിനന്ദിച്ചു.

സുബയ്യാ (എയര്‍ ഇന്ത്യ, യൂറോപ്യന്‍ വിംഗ് മാനേജര്‍), സദാനന്ദന്‍ നാരായണന്‍ (സിഇഒ, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫ്രാങ്ക്ഫര്‍ട്ട്), രാംകുമാര്‍ വിജയന്‍ (അസിസ്റന്റ് ഡയറക്ടര്‍, ഇന്ത്യ ടൂറിസം ഫ്രാങ്ക്ഫര്‍ട്ട്), ഏബ്രഹാം നടുവിലേഴത്ത് (നവോദയാ ഇന്‍ഡ്യന്‍ സമാജം, ഗ്രോസ്ഗെരാവു), ജോര്‍ജ് ജോസഫ് ചൂരപൊയ്കയില്‍ (പ്രസിഡന്റ്, ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ആന്റ് ഫമീലിയന്‍ ഫെറൈന്‍), സിറിയക് മുണ്ടയ്ക്കതറപ്പേല്‍ (എംഡി, സൂര്യ റൈസെഡീന്‍സ്റ്), ബിനീഷ് ജോസഫ് (രക്ഷകര്‍തൃപ്രതിനിധി, കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട്, മലയാളം & മ്യൂസിക് സ്കൂള്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

പൂജാ എം ടില്ലു (കോണ്‍സൂല്‍, സിജിഐ ഫ്രാങ്ക്ഫര്‍ട്ട്), കവിതാ രമേശ്, ആഷ, കവിതാ, നിഷ, ദീപ എന്നിവരുടെ ഗാനാലാപനം മികവു പുലര്‍ത്തി. കേരള സമാജം അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര നൃത്തം ഓണത്തിന്റെ മാധുര്യം വിളിച്ചോതി.

രാഖി ശശിയുടെ മോഹിനിയാട്ടം, ശ്രീമയി, മാനസ എന്നിവരുടെ അര്‍ധശാസ്ത്രീയ നൃത്തം, ജിയ, ശ്രേയ, നിയാ എന്നിവരുടെ ബോളിവുഡ് നൃത്തം, പ്രാര്‍ഥനയുടെയും സംഘത്തിന്റെയും നൃത്തം, സിസ് സ്കൂള്‍ സീഹൈം അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം, അലീന, രേഷ്മ, സാറാ, ഹരീനാഥ്, ജെസ്റിന്‍, ആദിത്യ, ജിനാ. മെലിസാ, സോഫി, മരിയാന എന്നിവരുടെ അര്‍ധശാസ്ത്രീയ നൃത്തം, അബില, സുജ എന്നിവരുടെ നാടോടി നൃത്തം, ചാന്ദ്നി, ദിവാ എഞ്ചല്‍സ് എന്നിവരുടെ ബോളിവുഡ് നൃത്തം, അനുഷയുടെ ലൈറ്റ് ഡാന്‍സ്, ജങ്കര്‍ ദിവാസിന്റെ പാട്രിയോടിക് നൃത്തം, ആനുനികതുടെ പരിവേഷം ചാര്‍ത്തിയ നൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ ചവടുകളിലൂടെ വര്‍ണങ്ങള്‍ കൊരുത്ത ഭാവഭേദങ്ങളുടെ നിറകതിരായി ആഘോഷസന്ധ്യയെ സമ്പന്നമാക്കി.

സമാജം അംഗങ്ങള്‍ പങ്കെടുത്ത വള്ളംകളി ഓര്‍മകളുണര്‍ത്തി കുട്ടനാടിന്റെ ഓളപരപ്പിലേയ്ക്കു ഊളിയിടാന്‍ പോന്നവയായിരുന്നു.

ടോമി കൈനിക്കരയുടെ നേതൃത്വത്തില്‍ സ്റെപ് ആന്‍ഡ് സ്റൈല്‍സ് അവതരിപ്പിച്ച് ഹിപ്ഹോപ്പ് ഷോ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി.

പുലികളിക്കൊപ്പം സമജം അംഗങ്ങളുടെ അകമ്പടിയില്‍ വെസ്ലി സുരേഷ് മാവേലി മന്നന്റെ വേഷമിട്ട് എഴുന്നെള്ളി വന്ന് സദസിനെ ആവേശത്തിലാക്കിയെന്നു മാത്രമല്ല ഓണത്തിന്റെ ഗതകാല സ്മരണകള്‍ അയവിറക്കാനും ഗൃഹാതുരത്വം പേറുന്ന മലയാളി മനസുകളെ കുളരണിയിക്കാനും ഉതകുന്നതായി.

ചുറുചുറുക്കിന്റെയും പ്രവര്‍ത്തന പാടവത്തിന്റെയും സംഘടനാ ഏകോപനത്തിന്റെയും ആള്‍രൂപമായ സമാജം പ്രസിഡന്റ് കോശി മാത്യു ഇലവുങ്കല്‍ സ്വാഗതം ആശംസിച്ചു. സമാജം ജനറല്‍ സെക്രട്ടറി ഡോ. അജാക്സ് മുഹമ്മദ് നന്ദി പറഞ്ഞു. മികവാര്‍ന്ന പരിപാടികള്‍ വിദ്യാ വിനോദ്, അജാക്സ് എന്നിവര്‍ മോഡറേറ്റ് ചെയ്തു.

ഓണസദ്യ ഏറ്റവും രുചികരവും ഓണത്തിന്റെ ശ്രേഷ്ഠതയും നിറച്ചിരുന്നു. ഓണസദ്യ ഒരുക്കിയത് യൂറോപ്പില്‍ പ്രശസ്തനായ കെ.കെ. നാരായണസ്വാമിയും സംഘവും ആയിരുന്നു. മാത്യു കൂട്ടക്കര, മനോഹരന്‍ ചങ്ങനാത്ത്, സേവ്യര്‍ പള്ളിവാതുക്കല്‍, ജോസഫ് ഫീലിപ്പോസ്, ആന്റണി തേവര്‍പാടം, സെബാസ്റ്യന്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ സദ്യ തയാറാക്കുന്നതില്‍ പങ്കാളികളായി.

ഫോട്ടോ/വീഡിയോ ജോസ് നെല്ലുവേലില്‍ കൈകാര്യം ചെയ്തു.

ജയ നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ നിറങ്ങളുടെ അഴകില്‍ കൊരുത്ത പൂക്കളത്തിന്റെ നടുവില്‍ ഒരുക്കിയ നിലവിളക്കിന്റെ തിരിനാളം ആഘോഷത്തെ പ്രകാശമയമാക്കി.

മനോഹരന്‍ ചങ്ങനാത്തിന്റെ നേതൃത്വത്തില്‍ സമാജം സംഘടിപ്പിച്ച തംബോലയില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ കോശി മാത്യുവും മനോഹരനും ചേര്‍ന്ന് വിതരണം ചെയ്തു. കലാപരിപാടികളില്‍ പങ്കെടുത്ത കലാകാരന്മാരെ അനുമോദിക്കാനും സംഘാടകള്‍ മറന്നില്ല.

അബി മാങ്കുളം(ട്രഷറാര്‍), കമ്മറ്റിയംഗങ്ങളായ ബിജി നീരാക്കല്‍, ഡോ. അജാക്സ് മുഹമ്മദ്, സുധീര്‍ രാജേന്ദ്രന്‍, ബോബി ജോസഫ്, ജോസ് കുമാര്‍ ചോലങ്കേരി, രമേശ് ചെല്ലതുറൈ (ഓഡിറ്റര്‍) എന്നിവരുടെ ഒത്തൊരുമയുള്ള പ്രവര്‍ത്തനം ആഘോഷത്തെ കെങ്കേമമാക്കി. കേരളസമാജം അംഗങ്ങളുടെ കൂട്ടായ്മ പ്രവര്‍ത്തനത്തിന്റെ വന്‍വിജയമായ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ദേശീയഗാനത്തോടെ തിരശീലവീണു.