എഡിഎംഎയുടെ സംഗീതാരാധന ഒക്ടോബര്‍ മൂന്നിന്
Wednesday, October 1, 2014 6:33 AM IST
ന്യൂഡല്‍ഹി: അസോസിയേഷന്‍ ഓഫ് ഡല്‍ഹി മലയാളി ആര്‍ട്ടിസ്റിന്റെ (എഡിഎംഎ) ആഭിമുഖ്യത്തില്‍ വിജയദശമി ദിനമായ ഒക്ടോബര്‍ മൂന്നിന് (വെള്ളി) മഹാരാജാ 'സ്വാതിതിരുനാള്‍ സംഗീതാരാധന' സംഘടിപ്പിക്കുന്നു.

ആര്‍.കെ. പുരം അയ്യപ്പ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ നടത്തുന്ന പരിപാടിയില്‍ ശ്രീ. ഗുരുവായൂര്‍ ടി.വി. മണികണ്ഠന്‍ സ്വാതിതിരുനാള്‍ കൃതികള്‍ ആലപിക്കും. ഇലന്തൂര്‍ ജയന്‍ പി. ദാസ് (മൃദംഗം), ചെമ്പൈ ശ്രീനിവാസന്‍ (വയലിന്‍) എന്നിവ നിര്‍വഹിക്കും.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.വി രാജു (സെക്രട്ടറി) 9582579289.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്