നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പൂജ എടുപ്പും സമൂഹ ഊട്ടും ഒക്ടോബര്‍ മൂന്നിന്
Wednesday, October 1, 2014 6:33 AM IST
ന്യൂഡല്‍ഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പൂജഎടുപ്പും വിദ്യാരംഭവും സമൂഹ ഊട്ടും വിജയദശമി ദിനമായ ഒക്ടോബര്‍ മൂന്നിന് (വെള്ളി) നടക്കും. ബുധനാഴ്ച രാത്രി എട്ടു വരെ പൂജ വയ്പിനുള്ള പുസ്തകങ്ങള്‍ ക്ഷേത്രത്തില്‍ എത്തിക്കാവുന്നതാണ്. വൈകുന്നേരം ദീപാരാധനക്കുശേഷം പൂജ വയ്പ് നടക്കും.

രാവിലെ നിര്‍മാല്യ ദര്‍ശനത്തിനുശേഷം ഗണപതി ഹോമത്തോടെ വിജയദശമി ദിനത്തിലെ ചടങ്ങുകള്‍ ആരംഭിക്കും. വിശേഷാല്‍ പൂജകളും അന്നേദിവസം ഉണ്ടാവും. കുട്ടികളെ എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് മുന്‍കൂട്ടി പേരുകള്‍ രജിസ്റര്‍ ചെയ്യുവാനുള്ള സൌകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ നടക്കുന്ന പ്രഭാത പൂജകള്‍ക്കുശേഷം ക്ഷേത്ര മേല്‍ശാന്തി ശ്രീജിത്ത് അടികളുടെ കാര്‍മികത്വത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളുടെ നാവില്‍ സുവര്‍ണാക്ഷരങ്ങള്‍ കുറിക്കും. ഉച്ചക്ക് സമൂഹ ഊട്ട് ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യശോധരന്‍ നായര്‍ 9811219540,01165058523) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി