രോഹണി പാദ്രേ പിയോ ദേവാലയത്തില്‍ ഇടവക തിരുനാള്‍ ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍
Wednesday, October 1, 2014 6:32 AM IST
ന്യൂഡല്‍ഹി: രോഹിണി പാദ്രേ പിയോ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ പാദ്രേ പിയോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും സംയുക്ത തിരുനാളാഘോഷം ഒക്ടോബര്‍ നാല്, അഞ്ച് (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു.

നാലിന് (ശനി) വൈകുന്നേരം 6.30ന് തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റും. തുടര്‍ന്ന് ജപമാല, വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫരിദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കൂര്യാക്കോസ് ഭരണികുളങ്ങര കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ശിങ്കാരിമേളം, ബാന്റ് മേളം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാള്‍ ദിനമായ അഞ്ചിന് (ഞായര്‍) വൈകുന്നേരം നാലിന് നടക്കുന്ന രൂപം വെഞ്ചരിപ്പ്, തിരുശേഷിപ്പ് പ്രതിഷ്ഠ, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാള്‍ കുര്‍ബാന എന്നിവയ്ക്ക് റവ. ഫാ. ജോണ്‍ പുതുവ മുഖ്യ കാര്‍മികത്വം വഹിക്കും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. അലക്സ് മുട്ടത്ത് എംസിബിഎസ് അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്