കെഎംസിസി ഹജ്ജ് വോളന്റിയര്‍ പരിശീലന ക്ളാസ് നടത്തി
Wednesday, October 1, 2014 6:31 AM IST
ജിദ്ദ: ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിനു കീഴില്‍ വോളന്റിയര്‍ സേവനത്തിനു പോവുന്ന കെഎംസിസി ഹജ്ജ് വളന്റിയര്‍മാര്‍ക്കുള്ള പരിശീലന ക്ളാസ് ജനറല്‍ കണ്‍വീനര്‍ സഹല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

വോളന്റിയര്‍ സേവനം ഇസ്ലാമിക വീക്ഷണത്തില്‍ എന്ന വിഷയം അവതരിപ്പിച്ചു യുവ പണ്ഡിതന്‍ ജാഫര്‍ വാഫി ക്ളാസ് എടുത്തു. അല്ലാഹു തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ജാഗ്രത പാലിക്കുവാനും ക്ഷമയും വിനയവും കലര്‍ന്ന പെരുമാറ്റവും സമീപനവും ഓരോ വോളന്റിയര്‍ക്കും ഉണ്ടാവണമെന്നും ജാഫര്‍ വാഫി വോളന്റിയര്‍മാരെ ഓര്‍മപെടുത്തി.

ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം വോളന്റിയര്‍ കാപ്റ്റന്‍ മുസ്തഫ ചെമ്പന്‍ മാപ്പ് റീഡിംഗും മിനയിലും കാമ്പിലും വോളന്റിയര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. കെഎംസിസി നേതാവ് റസാക്ക് മാസ്റര്‍, ഹജ്ജ് വെല്‍ഫയര്‍ ചെയര്‍മാന്‍ അബാസ് ചെമ്പന്‍, ഒബൈദുള്ള ഉത്തര്‍പ്രദേശ്, അന്‍ഷാദ് മാസ്റര്‍ അല്‍ വുറൂദ്, ജാഫറലി പാലക്കോട്, കെ.ടി മുസ്തഫ പെരുവള്ളൂര്‍, പികെ അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. മുസ്തഫ ചെമ്പന്‍ യോഗം നിയന്ത്രിക്കുകയും മൊഹമ്മദ് കുട്ടി പാണ്ടിക്കാട് സ്വാഗതവും ഹനീഫ കൈപമങ്ങലം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍