'പെരുന്നാള്‍ നിലാവ്' പ്രകാശനം ചെയ്തു
Tuesday, September 30, 2014 8:15 AM IST
ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് മീഡിയാ പ്ളസ് പ്രസിദ്ധീകരിച്ച 'പെരുന്നാള്‍ നിലാവി'ന്റെ പ്രകാശനം കാറ്റര്‍ കാറ്ററിംഗ് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസില്‍ നടന്നു.

സൌദി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.എം. മുസ്തഫ സാഹിബിന് ആദ്യപ്രതി നല്‍കി ഗ്രാന്റ്മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറയ്ക്കല്‍ പ്രകാശനകര്‍മം നിര്‍വഹിച്ചു.

അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ബ്രാഡ്മാ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍. ഹാഷിം, എംപി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ഷാഫി ഹാജി, ഓര്‍ബിറ്റ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ അഷ്റഫ് പന്നിലത്ത്, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, എം.ടി. നിലമ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മീഡിയാ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍ സ്വാഗതവും കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍ നന്ദിയും പറഞ്ഞു.