കാര്‍ ഓടിക്കാന്‍ ഇനി ബട്ടണുകള്‍ മാത്രം അമര്‍ത്തിയാല്‍ മതി
Tuesday, September 30, 2014 8:12 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകപ്രശസ്ത ഗൂഗിള്‍ കമ്പനി സ്വന്തം കാറുകള്‍ ലോകത്തില്‍ അവതരിപ്പിക്കുന്നു. സ്റിയറിംഗും ബ്രേക്കും ഗ്യാസ് പെഡലുകളും ഗൂഗിളിന്റെ കാറുകള്‍ക്കില്ല. വളരെ സിംപിള്‍ ആയി രണ്ട് ബട്ടണുകള്‍ മാത്രമാണ് ഗൂഗിളിന്റെ കാറിന് വിഭാവന ചെയ്തിരിക്കുന്നത്. ഗോ ആന്‍ഡ് സ്റോപ് ബട്ടണുകള്‍ മാത്രമുള്ള ഒരു കാര്‍. ഗൂഗിളിന്റെ ഈ കാറുകള്‍ എല്ലാവയുെം അത്ഭുതപ്പെടുത്തും. കാറില്‍ കയറിയിരുന്ന് 'ഗോ' ബട്ടണ്‍ അമര്‍ത്തിയാല്‍ കാര്‍ മുന്നോട്ടു പോകും. 'സ്റോപ്' ബട്ടണ്‍ അമര്‍ത്തിയാല്‍ കാറിന്റെ ഓട്ടം നിര്‍ത്തും. ഇതിനിടയ്ക്ക് വളവോ തിരിവോ വന്നാലും നിയന്ത്രിക്കാനുള്ള കഴിവ് ഈ കാറിനുണ്ട്.

പ്രത്യേകം ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളും കംപ്യൂട്ടിംഗ് പവറുകളുമാണ് കാറിനെ നിയന്ത്രിക്കുന്നത്. പൊതുനിരത്തില്‍ നൂറായിരം മൈല്‍ ഗൂഗിള്‍ കാര്‍ പരീക്ഷണ ഓട്ടം നടത്തിക്കഴിഞ്ഞു. കാറിന്റെ പ്രത്യേകതകള്‍ കണ്ട് ഇത് ഉടനെ വിപണിയിലെത്തുമെന്ന് കരുതേണ്ട. നല്ല ഒരു മോട്ടോര്‍ വാഹന കമ്പനി പങ്കാളിയായി ലഭിച്ചാല്‍ കാര്‍ വിപണിയില്‍ എത്തിക്കാനാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ തീരുമാനം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍