സൈലോ സാം ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സ് ചെയര്‍മാന്‍
Tuesday, September 30, 2014 5:39 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ പുതിയ ചെയര്‍മാനായി സൈലോ സാം തെരഞ്ഞെടുക്കപ്പെട്ടു. 2010-12 കാലയളവില്‍ ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച സൈലോ ഐറിഷ് മലയാളികളുടെ ഇടയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും നൂതനമായ പല സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്.

ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റര്‍ ബിരുദമുള്ള സൈലോ സാം അയര്‍ലന്‍ഡിലെ മലയാളികളെ കൂടുതല്‍ ബിസിനസ് സംരംഭങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുവാനും അവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഡബ്ളിന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ 'ഉമമേ അിമഹ്യശേര' ല്‍ ങടര പഠനം നടത്തുന്ന സൈലോ കുടുംബസമേതം ഗ്ളാസ്നെവിനില്‍ താമസിക്കുന്നു.

സൈലോ സാമിന്റെ നേതൃത്വത്തിന് വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ എക്സിക്യൂട്ടീവ് കൌണ്‍സില്‍ എല്ലാവിധ പിന്തുണയും ആശംസകളും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍