സീബന്‍ഹിര്‍ട്ടന്‍ കൂട്ടായ്മയുടെ യൂത്ത് ക്യാമ്പ് ഒക്ടോബര്‍ 25ന്
Tuesday, September 30, 2014 5:36 AM IST
വിയന്ന: സീബന്‍ ഹിര്‍ട്ടനിലുള്ള മലയാളികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന യൂത്ത് ക്യാമ്പ് 23-ാമത്തെ ജില്ലയിലുള്ള വെലിങ്ങെര്‍ഗാസെയില്‍ ഒക്ടോബര്‍ 25ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആറു വരെ നടക്കും. 10 നും 20നും വയസിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

വ്യക്തിത്വവികസനത്തെയും ജീവിത ശൈലിയെയും സംബന്ധിക്കുന്ന പഠനശിബിരം ക്യാമ്പിന്റെ പ്രത്യേക ആകര്‍ഷണമായിരിക്കും. യുവജനങ്ങളുടെ വിഷയങ്ങളെ കൈകാര്യം ചെയൂന്ന പ്രഗത്ഭര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. താത്പര്യമുള്ളവര്‍ കഴിവതും നേരത്തെ പേരുകള്‍ നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷവും സീബന്‍ഹിര്‍ട്ടന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രണ്ടാം തലമുറയിലെ കുട്ടികള്‍ക്കുവേണ്ടി യൂത്ത് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഡൈവേര്‍സിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് മള്‍ട്ടി കള്‍ച്ചര്‍ ആറ്റിറ്റ്യുഡ്, അണ്‍കൂള്‍ പേരന്‍സ്, ലൈഫ് സ്റൈല്‍ എഡ്യൂക്കേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ വര്‍ക്ഷോപ്പുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: റാഫി ഇല്ലിക്കല്‍: 069911514750, ബാബു കുടിയിരിക്കല്‍: 069918230516, ജോസ് പെരുമ്പ്രാല്‍: 06509104307, ഷോജി വെളിയത്ത്: 069919261293.

റിപ്പോര്‍ട്ട്: ജോബി ആന്റണി