ബാലചന്ദ്രന്‍ ചുള്ളിക്കാടിന് അയര്‍ലന്‍ഡില്‍ സ്വീകരണം നല്‍കി
Monday, September 29, 2014 8:24 AM IST
ഡബ്ളിന്‍: വിദ്യാരംഭചടങ്ങില്‍ പങ്കെടുക്കാന്‍ അയര്‍ലന്‍ഡിലെത്തിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഡബ്ളിനില്‍ സ്വീകരണം നല്‍കി. 'മലയാള'ത്തിന്റെ ആഭിമുഖ്യത്തിലാണ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്.

മലയാളത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് (വെള്ളി) സ്റില്‍ ഓര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് വിദ്യാരംഭ പരിപാടി. പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ വി.ഡി രാജന്‍ 0870573885, സിനോ 0894569000, മനോജ് 0899515795, വര്‍ഗീസ് 0873181759, കെ. അജിത്ത് 0876565449.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍