ഫാ. ഏബ്രാഹം കുന്നോളി സീറോ മലബാര്‍ മെല്‍ബണ്‍ സൌത്ത്-ഈസ്റ് റീജിയണ്‍ ചാപ്ളെയിന്‍
Monday, September 29, 2014 8:20 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ സൌത്ത്-ഈസ്റ് റീജിയണിന്റെ ചാപ്ളെയിനായി ഫാ. ഏബ്രാഹം കുന്നോളിയെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിയമിച്ചു. കാര്‍മല്‍ ലൈറ്റ് ഓഫ് മേരി ഇമാക്കുലേറ്റ് (സിഎംഐ) സഭാ വൈദികനാണ് ഫാ. ഏബ്രാഹം. എറണാകുളം-അങ്കമാലി അതിരൂപതയിലെ തിരുഹൃദയകുന്ന് ഇടവകാംഗമാണ്.

മധ്യപ്രദേശിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വളര്‍ച്ച എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള അച്ചന്‍, നിരവധി പുസ്തകങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും രചയിതാവുമാണ്. ഇന്ത്യയിലെ വിവിധ രൂപതകളിലെ സെമിനാരികളില്‍ ഫോര്‍മേഷന്‍ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ സെന്റ് ജോസഫ്സ് സെമിനാരിയില്‍ റെക്ടറായും ബെല്ലാര്‍ഷ സാന്‍ജോ മൈനര്‍ സെമിനാരിയില്‍ പ്രഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഞാറക്കല്‍ ഇടവകയില്‍ അസിസ്റന്റ് വികാരിയായിരുന്നു.

മിക്കലമിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത കേന്ദ്രത്തില്‍ എത്തിചേര്‍ന്ന ഏബ്രാഹം അച്ചന്, മാര്‍ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, സൌത്ത്-ഈസ്റ് ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഷാജു, ട്രസ്റി സിജോ മാത്യു, സെക്രട്ടറി സന്തോഷ് ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍ മേനാച്ചേരി