ഹജ്ജ് സേവന രംഗത്തേക്ക് വിദ്യാര്‍ഥികളും
Monday, September 29, 2014 6:22 AM IST
ജിദ്ദ: വിശുദ്ധ ഹജ്ജ് ദിനങ്ങളില്‍ കാരുണ്യവാനായ ദൈവത്തിന്റെ പ്രത്യേക അതിഥികളെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നതിനായി ഇന്ത്യന്‍ ഹജ്ജ്മിഷന്റെ കീഴില്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങുന്നു.

ജിദ്ദ അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്നും ഹജ്ജ് വോളന്റിയര്‍ സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. സിജി ജിദ്ദ ചാപ്റ്റര്‍ റിസോഴ്സ് വിഭാഗം അംഗങ്ങളായ കെ.ടി. അബൂബക്കര്‍, എം.എം ഇര്‍ഷാദ്, റഷീദ് അമീര്‍. കെ.എം സൈഫുദ്ദീന്‍, സാജിദ് പാറക്കല്‍, മുഹമ്മദ് താലിഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ ഫിറോസ് മുല്ല അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍