വിയന്ന മലയാളി അസോസിയേഷന്‍ ഓണസദ്യ നടത്തി
Monday, September 29, 2014 6:20 AM IST
വിയന്ന: ഇന്ത്യന്‍ സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍ ഓണാ ഘോഷം നടത്തി. പരിപാടിയുടെ ഭാഗമായി പന്ത്രണ്ടിന വിഭവങ്ങള്‍ ഉള്‍പ്പെടുത്തി സദ്യയും നടത്തി. പ്രസിഡന്റ് മാത്യു കിഴക്കേക്കര പരിപാടിയും ഉദ്ഘാടനം ചെയ്തു.

ഓണാഘോഷത്തോടനുബന്ധിച്ച നടന്ന കായിക മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് മുന്‍ പ്രസിഡന്റുമാരായ ജോണ്‍സണ്‍ പള്ളിക്കുന്നേല്‍, ഡെന്നി വെളിയത്ത്, പോള്‍ മാളിയേക്കല്‍, ഫ്രാന്‍സിസ് ചാഴൂര്‍, ബേബി തുപ്പത്തി, റാഫി ഇല്ലിക്കല്‍, ജോര്‍ജ് തട്ടില്‍, മാത്യു കിഴക്കേക്കര എന്നിവരും ഫ്രാന്‍സിസ് താന്നിക്കലും സേവി മഞ്ഞളിയും ചേര്‍ന്ന സമ്മാനദാനം നിര്‍വഹിച്ചു. സമ്മാനദാനത്തിനുശേഷം ഓണസദ്യ നടത്തി. സദ്യയ്ക്ക് വിഎംഎയുടെ ഓണക്കമ്മിറ്റി നേതൃത്വം നല്‍കി.

വിന്‍സെന്റ് പയ്യപ്പിള്ളി ആലപിച്ച ഗാനത്തോടെയാണ് ഓണാ ഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മാത്യൂസ് കിഴക്കേക്കര അധ്യക്ഷ പ്രസംഗത്തില്‍ വിഎംഎയുടെ 40-ാം വാര്‍ഷികവും ഓണാഘോഷ പരിപാടിയും വിജയമാക്കി തീര്‍ത്തതിന് സുവനീര്‍ കമ്മിറ്റി എഡിറ്റര്‍ സാബു പള്ളിപ്പാട്ട്, ആര്‍ട്സ് ക്ളബ് സെക്രട്ടറി പോള്‍ ബാബു തട്ടില്‍നടിക്കിലാന്‍, സ്പോര്‍ട്സ് ക്ളബ് സെക്രട്ടറി റജി മേലഴകത്ത് എന്നിവരെ പ്രത്യേകം അനുമോദിച്ചു. കൂടാതെ ഇന്നുവരെ വി.എം.എയെ നയിച്ച എല്ലാ ഭാരവാഹികളുടെ

യും സംഭാവനകളെ ഓര്‍മിക്കുന്നതായും പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച കലാകാരന്‍മാരോടും വിയന്നയിലെ മലയാളി സമൂഹത്തോടും പ്രത്യേകം നന്ദി പറഞ്ഞു. വിഎംഎ സെക്രട്ടറി ബീന തുപ്പത്തി യോഗത്തിന് കൃതജ്ഞത പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍