'ഹജ്ജ് ഒറ്റനോട്ടത്തില്‍' പ്രകാശനം ചെയ്തു
Monday, September 29, 2014 6:16 AM IST
മക്ക: സ്റുഡന്‍സ് ഇന്ത്യ മക്ക വിദ്യര്‍ഥികള്‍ തയാറാക്കിയ 'ഹജ്ജ് ഒറ്റനോട്ടത്തില്‍' ഹജ്ജ് ഗൈഡ് അസീസിയ ഹിറാ സെന്ററില്‍ നടന്ന ചടങ്ങില്‍ സ്റുഡന്‍സ് ഇന്ത്യ ക്യാപ്റ്റന്‍ ഹിഷാം ഹുസൈന്‍ തനിമ ആക്ടിംഗ് പ്രസിഡന്റ് അലി അക്ബര്‍ പട്ടാമ്പിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ഹജ്ജ് ഗൈഡ് തയാറാക്കിയ സ്റുഡന്‍സ് ഇന്ത്യ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ഇനിയും ഇത്തരം ഹജ്ജ് സേവന പ്രവര്‍തനങ്ങളുമായി സ്റുഡന്‍സ് ഇന്ത്യ മുന്നോട്ടു വരണമെന്ന് അദേഹം ആവശ്യപ്പെട്ടു. ഹജ്ജിന്റെ കര്‍മങ്ങള്‍ ഹാജിമാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തിലാണ് ഹജ്ജ് ഗൈഡ് തയാറാക്കിയിട്ടുള്ളത് പരിപടിയില്‍ സ്റുഡന്‍സ് ഇന്ത്യ കോഓര്‍ഡിനേറ്റര്‍ സാബിത് മഞ്ചേരി അധ്യക്ഷത വഹിച്ചു. ഷാഹിന്‍, റിസ്വാന്‍ ശൈഖു ഉമ്മര്‍, മര്‍വാന്‍, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍