ജനനി കുടുംബശ്രീ മനീര്‍ക്ക ഓണാഘോഷം നടത്തി
Monday, September 29, 2014 6:16 AM IST
ന്യൂഡല്‍ഹി: മുനീര്‍ക്ക ജനനി കുടുംബശ്രീ ഓണാഘോഷം ആര്‍കെ പുരം സെക്ടര്‍ എട്ടിലുള്ള ഡിഡിഎ പാര്‍ക്കില്‍ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് പ്രസന്ന നായര്‍ നിര്‍വഹിച്ചു. സെക്രട്ടറി സന്ധ്യ, ടി.കെ അനില്‍, പദ്മകുമാര്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി.

ആഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളായ ഡാന്‍സ്, കസേരകളി, ലമണ്‍ റെയ്സ്, മിഠായി പെറുക്കല്‍, സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയവ അരങ്ങേറി. ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്