ഡിഎംഎ മഹിപാല്‍പൂര്‍-കാപാസ്ഹേര ഏരിയ ഓണാഘോഷം ഒക്ടോബര്‍ രണ്ടിന്
Monday, September 29, 2014 6:15 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) മഹിപാല്‍പൂര്‍-കാപാസ്ഹേര ഏരിയായുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒക്ടോബര്‍ രണ്ടിന് (വ്യാഴം) ഗാന്ധിജയന്തിദിനത്തില്‍ നിഗം പ്രതിഭാ ഗേള്‍സ് സ്കൂളില്‍ രാവിലെ 8.30 മുതല്‍ വിവിധ പരിപാടികളോടുകൂടി നടത്തുന്നു.

ആഘോഷപരിപാടികളുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, നൃത്തനിര്‍ത്യങ്ങള്‍, പന്ത്രണ്ടാം ക്ളാസിലെ കുട്ടികള്‍ക്ക് എക്സലന്‍സ് അവാര്‍ഡ്, ഓണസദ്യ, ലക്കി ഡ്രോ എന്നിവ നടക്കും.

ഓണസദ്യക്കുള്ള പ്രവേശനം കൂപ്പണിന്റെ അടിസ്ഥാനത്തില്‍ നടത്തും. കൂപ്പണ്‍ ഡിഎംഎ ഭാരവാഹികളില്‍നിന്നും ലഭിക്കും.

പരിപാടിയിലേക്ക് ഏവരേയും സകുടുംബം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്