യാത്രയയപ്പ് നല്‍കി
Monday, September 29, 2014 6:14 AM IST
മസ്കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക വികാരി റവ. ഫാ. നൈനാന്‍ തോമസ്, വൈസ് പ്രസിഡന്റ് വര്‍ഗീസ് കുര്യാക്കോസ്, ഇടവക സ്ഥാപകാംഗം ഏബ്രഹാം പി. ജേക്കബ് എന്നിവര്‍ക്ക് ഇടവകയോഗം യാത്രയപ്പ് നല്‍കി.

മാര്‍ത്തോമ പള്ളി വികാരി റവ. ഫാ. ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. കമാന്‍ഡര്‍ ഗവീര്‍ഗീസ്, ജോണ്‍ തരകന്‍, വി.ടി ഷെറിമോന്‍ മാത്യു, എന്‍.വി ബാബു, ബിജുമോന്‍, എല്‍ദോ ജോബി എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റി അനില്‍ പോള്‍ സ്വാഗതവും സെക്രട്ടറി ബിനു കെ. ജോസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം