പോര്‍ട്ട്ലീഷിലെ ഹീത്ത് അസംപ്ഷന്‍ പള്ളിയില്‍ ഉപവാസ പ്രാര്‍ഥന
Saturday, September 27, 2014 8:18 AM IST
പോര്‍ട്ട്ലീഷ് (അയര്‍ലന്‍ഡ്): വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചയും നടത്തിവരുന്ന ഉപവാസ പ്രാര്‍ഥന ഇനി മുതല്‍ പോര്‍ട്ട്ലീഷിനടുത്തുള്ള ഹീത്ത് ദേവാലയത്തില്‍ നടക്കും.

ഒക്ടോബര്‍ നാലു മുതല്‍ ഉപവാസ പ്രാര്‍ഥനക്കായി എത്തുന്ന കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ഉപവാസ പ്രാര്‍ഥനക്കായി എത്തുന്ന മുതിര്‍ന്നവര്‍ക്കായി കൌണ്‍സിലിംഗും ഒരുക്കിയിട്ടുണ്ട്.

രാവിലെ 11 ന് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന പ്രാര്‍ഥനയില്‍ ജപമാല, ദിവ്യബലി, ആരാധന, ബന്ധന പ്രാര്‍ഥന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തൂതിപ്പ്, നിത്യസഹായമാതാവിനോടുള്ള നൊവേന എന്നിവയോടുകൂടി വൈകുന്നേരം അഞ്ചിന് സമാപിക്കും.

ശുശ്രൂഷകള്‍ക്ക് റവ. ഫാ. ജോര്‍ജ് അഗസ്റിന്‍ ഒഎസ്ബി ടീം നേതൃത്വം നല്‍കും.

കുടുംബത്തോടെ പ്രാര്‍ഥനയില്‍ വളരുന്നതിനും കര്‍ത്താവിന് ശുശ്രൂഷ ചെയ്യുന്നതിനും അയര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ജോര്‍ജ് അഗസ്റിന്‍ 087366, ജോമോന്‍ 0879191532, സില്‍ജു 0863408825, മോനച്ചന്‍ 0894127328.